Breaking

Sunday, March 28, 2021

അരിപ്പോരില്‍ അരിയാവര്‍ത്തനം: 2016 ല്‍ പിണറായി: ഇന്ന് ചെന്നിത്തല

തിരുവനന്തപുരം: വെള്ള, നീല കാർഡുകാർക്ക് പത്തുകിലോ അരിവീതം 15 രൂപ നിരക്കിൽ നൽകുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞതിനെതിരേ സർക്കാര് നിയമനടപടിക്കൊരുങ്ങുന്നു. ഇതിനിടെതന്നെ വിഷുവും ഈസ്റ്ററും കണക്കിലെടുത്ത് ഏപ്രിലിലെ സൗജന്യഭക്ഷ്യക്കിറ്റ് വിതരണം തിങ്കളാഴ്ചയോടെ തുടങ്ങും. ഇതോടെ അരിവിതരണവുമായി ബന്ധപ്പെട്ടുള്ള വിവാദം 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുനടന്ന വിവാദത്തിന്റെ തനിയാവർത്തനമാവുകയാണ്. കക്ഷികളും ആരോപണവും പരസ്പരം മാറി എന്നുമാത്രം. അന്ന് ഭരണപക്ഷത്തുണ്ടായിരുന്നവർ ഇപ്പോൾ പ്രതിപക്ഷത്തും ഇപ്പോൾ പ്രതിപക്ഷത്തുള്ളവർ അന്നു ഭരണപക്ഷത്തുമായിരുന്നു. രണ്ടുതവണയും പ്രതിപക്ഷപരാതിയിയിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അരിവിതരണം തടഞ്ഞിട്ടുമുണ്ട്. 2016-ൽ അരിവിതരണം കമ്മിഷൻ തടഞ്ഞതിനെതിരേ യു.ഡി.എഫ്. സർക്കാർ നിയമനടപടിക്കൊരുങ്ങിയിരുന്നു. സർക്കാരിന്റെ തെറ്റായ നയങ്ങൾ ചോദ്യംചെയ്യുന്ന തിരഞ്ഞെടുപ്പു കമ്മിഷനോട് മുഖ്യമന്ത്രിക്ക് അസഹിഷ്ണുത എന്നായിരുന്നു അന്ന് പ്രതിപക്ഷത്തായിരുന്ന സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞത്. എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി ആരോപണമുന്നയിക്കുമ്പോൾ നടപടി ചട്ടപ്രകാരം എന്ന മറുപടിയാണ് അന്നും ഇന്നും കമ്മിഷൻ നൽകുന്നത്. ഭക്ഷ്യക്കിറ്റ് വിതരണം തടഞ്ഞില്ല ഏപ്രിലിലെ സൗജന്യഭക്ഷ്യക്കിറ്റ് 25 മുതൽ വിതരണം ചെയ്യാനാണ് ആലോചിച്ചിരുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. ഇതിൽ കമ്മിഷൻ വിശദീകരണവും തേടി. ഏപ്രിൽവരെ കിറ്റ് വിതരണം ചെയ്യാൻ നേരത്തേ തീരുമാനിച്ചിട്ടുള്ളതാണെന്നും വിഷുവും ഈസ്റ്ററും പ്രമാണിച്ചാണ് അടുത്തമാസത്തെ കിറ്റ് നേരത്തേ നൽകുന്നതെന്നും ഭക്ഷ്യവകുപ്പ് വിശദീകരണം നൽകി. കിറ്റുകൾ റേഷൻ കടകളിൽ എത്തിച്ചിട്ടുണ്ട്. വിതരണം ചെയ്ത് തീർക്കാൻ 20 ദിവസമെങ്കിലും വേണ്ടിവരും. വിഷുവിനുമുമ്പ് ഉപഭോക്താക്കൾക്ക് കിറ്റ് എത്തിക്കുന്നതിനായാണ് 25-ഓടെ വിതരണം നിശ്ചയിച്ചതെന്നും സർക്കാർ കമ്മിഷനെ അറിയിച്ചു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സ്പെഷ്യൽ അരിവിതരണം ചെയ്യാൻ ഫെബ്രുവരിയിൽത്തന്നെ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ, അരിയെത്തിക്കുന്നതിന് കാലതാമസമുണ്ടായിയെന്നുമാണ് സർക്കാർ നൽകിയ വിശദീകരണം. നിലവിൽ 40,000 ടൺ അരി എടുത്തിട്ടുണ്ടെന്ന് കമ്മിഷനെ അറിയിച്ചിരുന്നു. എന്നാൽ, വിതരണം നിർത്തിെവക്കാൻ കമ്മിഷൻ ആവശ്യപ്പെടുകയായിരുന്നു. 2016 ലെ പത്രവാർത്ത ഭക്ഷ്യക്കിറ്റ് വിതരണം നാളെ തുടങ്ങും വിഷുവും ഈസ്റ്ററും കണക്കിലെടുത്ത് ഏപ്രിലിലെ സൗജന്യഭക്ഷ്യക്കിറ്റ് വിതരണം തിങ്കളാഴ്ചയോടെ തുടങ്ങും. 25 മുതൽ വിതരണം ചെയ്യാനാണ് ആലോചിച്ചിരുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. ഇതിൽ കമ്മിഷൻ വിശദീകരണവും തേടി. ഏപ്രിൽവരെ കിറ്റ് വിതരണം ചെയ്യാൻ നേരത്തേ തീരുമാനിച്ചിട്ടുള്ളതാണെന്നും വിഷുവും ഈസ്റ്ററും പ്രമാണിച്ചാണ് അടുത്തമാസത്തെ കിറ്റ് നേരത്തേ നൽകുന്നതെന്നും ഭക്ഷ്യവകുപ്പ് വിശദീകരണം നൽകി. കിറ്റുകൾ റേഷൻ കടകളിൽ എത്തിച്ചിട്ടുണ്ട്. വിതരണം ചെയ്ത് തീർക്കാൻ 20 ദിവസമെങ്കിലും വേണ്ടിവരും. വിഷുവിനുമുമ്പ് ഉപഭോക്താക്കൾക്ക് കിറ്റ് എത്തിക്കുന്നതിനായാണ് 25-ഓടെ വിതരണം നിശ്ചയിച്ചതെന്നും സർക്കാർ കമ്മിഷനെ അറിയിച്ചു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സ്പെഷ്യൽ അരിവിതരണം ചെയ്യാൻ ഫെബ്രുവരിയിൽത്തന്നെ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ, അരിയെത്തിക്കുന്നതിന് കാലതാമസമുണ്ടായിയെന്നുമാണ് സർക്കാർ നൽകിയ വിശദീകരണം. നിലവിൽ 40,000 ടൺ അരി എടുത്തിട്ടുണ്ടെന്ന് കമ്മിഷനെ അറിയിച്ചിരുന്നു. എന്നാൽ, വിതരണം നിർത്തിെവക്കാൻ കമ്മിഷൻ ആവശ്യപ്പെടുകയായിരുന്നു. Content Highlights:Legal action against rice distribution


from mathrubhumi.latestnews.rssfeed https://ift.tt/2PygSBp
via IFTTT