Breaking

Tuesday, March 30, 2021

സ്വർണവില 11 മാസത്തെ താഴ്ന്ന നിലവാരത്തിൽ: പവന്റെ വില 33,080 രൂപയായി

സംസ്ഥാനത്ത് സ്വർണവില 11 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. ചൊവാഴ്ച പവന്റെ വില 280 രൂപ കുറഞ്ഞ് 33,080 രൂപയിലെത്തിയതോടെയാണിത്. ഗ്രാമിന്റെ വില 4135 രൂപയുമായി. ഇതോടെ ഉയർന്ന നിലവാരത്തിൽനിന്ന് സ്വർണത്തിന് 9000 രൂപയോളമാണ് കുറവുണ്ടയത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,704.90 ഡോളറിലേയ്ക്ക് താഴ്ന്നു. ഡോളർ കരുത്താർജിച്ചതും യുഎസ് ട്രഷറി ആദായം ഉയർന്നതുമാണ് സ്വർണവിലയെ ബാധിച്ചത്. ലോകമെമ്പാടും കോവിഡ് വാക്സിന് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതും രാജ്യങ്ങളുടെ സമ്പദ്ഘടനകൾ പ്രതാപം തിരിച്ചുപിടക്കാൻ തുടങ്ങിയതുമാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 0.4ശതമാനംകുറഞ്ഞ് 44,538 രൂപയിലുമെത്തി. തുടർച്ചയായി നാലാംദിവസവും വിലയിൽ ഇടിവുണ്ടായി.


from mathrubhumi.latestnews.rssfeed https://ift.tt/3w5dhvz
via IFTTT