ന്യൂഡൽഹി: ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലെ ഐ.സി.യു വാർഡിൽ വൻ തീപിടുത്തം. ഐ.സി.യുവിലെ അറുപതോളം രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചു. അപകടത്തിൽ ആളപായമുണ്ടായിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആശുപത്രിയുടെ മൂന്നാം വാർഡിൽ രാവിലെ 6.35 ഓടെയാണ് തീപിടുത്തമുണ്ടായത്. ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ആശുപത്രി ജീവനക്കാരും ചേർന്നാണ് ഇവിടെ ചികിത്സയിലുണ്ടായിരുന്ന രോഗികളെ രക്ഷപ്പെടുത്തിയത്. Content Highlights: Fire breaks out at ICU of Safdarjung Hospital in Delhi, 60 patients evacuated
from mathrubhumi.latestnews.rssfeed https://ift.tt/3dkbNF3
via
IFTTT