Breaking

Monday, March 29, 2021

കേന്ദ്ര ഏജൻസികൾക്കെതിരേ അന്വേഷണം; ഭരണഘടനാവിരുദ്ധം -രാജ്‌നാഥ് സിങ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരേ സംസ്ഥാനസർക്കാർ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് നൂറുശതമാനം ഭരണഘടനാ വിരുദ്ധ നടപടിയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഫെഡറൽ സംവിധാനത്തിനെതിരായ വെല്ലുവിളിയാണ് സംസ്ഥാനസർക്കാരിന്റെ നീക്കം. ശബരിമലയിലെ ആചാരസംരക്ഷണത്തിന് നിയമനിർമാണം നടത്തും. ജാതിയും മതവും വെച്ച് ബി.ജെ.പി. രാഷ്ട്രീയം കളിക്കാറില്ല. ജനങ്ങൾക്ക് വിശ്വാസമുള്ള ഏകപാർട്ടി ബി.ജെ.പി.യാണ്. കേരളത്തിലൊരു രാഷ്ട്രീയബദൽ ആവശ്യമാണ്. അതിന് ബി.ജെ.പി.ക്കേ കഴിയൂ. -രാജ്നാഥ് സിങ് പറഞ്ഞു. ഇവിടെ വാക്ക്യുദ്ധം നടത്തുന്ന കോൺഗ്രസും സി.പി.എമ്മും ബംഗാളിൽ സൗഹൃദത്തിലാണ്. ഇവർ മാറിമാറി കേരളം ഭരിക്കുന്നതല്ലാതെ സംസ്ഥാനത്തിന് നേട്ടമൊന്നും ഉണ്ടാകുന്നില്ല. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മന്ത്രാലയം സൃഷ്ടിക്കുമെന്ന് പറയുന്ന കോൺഗ്രസ് അക്കാര്യം കേന്ദ്രസർക്കാർ സാക്ഷാത്കരിച്ചുവെന്ന കാര്യം വിസ്മരിക്കുകയാണ്. കർഷകർക്ക് കിസാൻകാർഡ് ഏർപ്പെടുത്തിയതുപോലെ കേന്ദ്രസർക്കാർ മത്സ്യത്തൊഴിലാളികൾക്കും ഫിഷർമെൻ കാർഡ് കൊണ്ടുവരും. കർഷകർക്ക് 6000 രൂപ നൽകിയതുപോലെ മത്സ്യത്തൊഴിലാളികൾക്കും ആനുകൂല്യം നൽകുന്നത് പരിഗണനയിലുണ്ട്. പൗരത്വഭേദഗതി നിയമം, മുത്തലാഖ് നിരോധനം എന്നിവ എൻ.ഡി.എ. സർക്കാരിന്റെ നേട്ടമാണ്. ഏകീകൃത സിവിൽ കോഡിൽ എല്ലാവിഭാഗത്തെയും വിശ്വാസത്തിൽ എടുത്ത് മുന്നോട്ടു പോകും. 35 സീറ്റല്ല സംസ്ഥാനത്ത് ഭരണത്തിലെത്താനുള്ള ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷ. ഇന്ധനവില നിയന്ത്രണത്തിന് സംസ്ഥാന സർക്കാരുകൾകൂടി നികുതി കുറയ്ക്കണം -രാജ്നാഥ് സിങ് വ്യക്തമാക്കി. Content Highlights:rajnath singh on sabarimala


from mathrubhumi.latestnews.rssfeed https://ift.tt/2PDjyxy
via IFTTT