Breaking

Tuesday, March 30, 2021

സെൻസെക്‌സിൽ 398 പോയന്റ് നേട്ടത്തോടെതുടക്കം

മുംബൈ: മൂന്നുദിവസത്തെ ഇടവേളയ്ക്കുശേഷം ഓഹരി സൂചികകളിൽ വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. സെൻസെക്സ് 398 പോയന്റ് ഉയർന്ന് 49,407ലും നിഫ്റ്റി 133 പോയന്റ് നേട്ടത്തിൽ 14,640ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 1042 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 261 ഓഹരികൾ നഷ്ടത്തിലുമാണ്. 77 ഓഹരികൾക്ക് മാറ്റമില്ല. ടൈറ്റാൻ, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, ഡോ.റെഡ്ഡീസ് ലാബ്, ഒഎൻജിസി, എൻടിപിസി, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിൻസർവ്, സൺ ഫാർമ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐടിസി, ബജാജ് ഓട്ടോ, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. നിഫ്റ്റി മെറ്റൽ സൂചിക(2.8ശതമാനം)ഉൾപ്പടെ എല്ലാസൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നാണ് വ്യാപാരംനടക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/39nckVy
via IFTTT