കൊച്ചി: ഇരട്ടവോട്ട് സംബന്ധിച്ച രമേശേ് ചെന്നിത്തലയുടെ ഹർജിയെ തുടർന്ന് ഇരട്ട വോട്ട് തടയുന്നതുന്നതിനുള്ള നടപടികൾ സംബന്ധിച്ച സത്യവാങ്മൂലം തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയിൽ സമർപ്പിച്ചു. വാദം പൂർത്തിയായതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് വിധിപറയുന്നത് ബുധനാഴ്ചയ്ക്ക് മാറ്റി. ഇരട്ടവോട്ട് കണ്ടെത്താൻ തിരഞ്ഞെടുപ്പ് കമ്മിഷന് സംവിധാനം ഉണ്ടോയെന്ന് കോടതി ആരാഞ്ഞിരുന്നു. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനും ഒഴിവാക്കാനും നിശ്ചിതരീതിയുണ്ടെന്നായിരുന്നു കമ്മിഷൻ അറിയിച്ചത്. വോട്ടർമാർ മരിച്ച കേസിലൊഴിച്ച് മറ്റു കേസുകളിൽ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിനായി ഫോറം ഏഴ് നിർബന്ധമാക്കിയിട്ടുണ്ടെന്നും കമ്മിഷൻ അറിയിച്ചു.കമ്മിഷൻ തയ്യാറാക്കുന്ന പ്രത്യേക ലിസ്റ്റിൽ ഉൾപ്പെട്ടവർ എത്തുമ്പോൾ വിശദമായി പരിശോധിച്ച ശേഷമേ വോട്ട് ചെയ്യാൻ അനുവദിക്കൂ. ഇവരെ തിരിച്ചറിയുന്നിതിനുള്ള കമ്മിഷൻ അംഗീകരിച്ച മറ്റൊരു രേഖ കൂടി കാണിക്കണമെന്നും ആവശ്യപ്പെടും. വോട്ടർ രജിസ്റ്ററിൽ തള്ളവിരലടയാളവും എടുക്കും. ഇരട്ടവോട്ടുള്ളവരുടെ ഫോട്ടോയും എടുക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇരട്ടവോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നാല് നിർദേശങ്ങൾ ഹർജിക്കാരനായ രമേശ് ചെന്നിത്തലയും കോടതിയിൽ നൽകി. ചെന്നിത്തലയുടെ നിർദേശങ്ങൾ* ഒന്നിലേറെ വോട്ടുള്ളവരെ തിരഞ്ഞെടുപ്പിന് മുൻപ് കണ്ട് എവിടെയാണ് വോട്ട് ചെയ്യുന്നതെന്ന് ബൂത്ത് ലെവൽ ഓഫീസർമാർ ഒപ്പിട്ട് വാങ്ങണം. അത് ഇരട്ടവോട്ട് രേഖപ്പെടുത്തിയിരിക്കുന്ന ബൂത്തിലെ പ്രിസൈഡിങ് ഓഫീസർമാർക്ക് കൈമാറണം.* ഇരട്ടവോട്ടുള്ളവരുടെ വിരലിൽ മഷി തേച്ചാലുടൻ ഫോട്ടോ എടുക്കുകയും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്ന് എഴുതി വാങ്ങുകയും വേണം.* ഈ ഫോട്ടോയിൽ പ്രത്യേകം തിരിച്ചറിയിൽ നമ്പറും രേഖപ്പെടുത്തണം. ഇത് ഓൺലൈൻ വഴി തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറണം.* ഈ ഫോട്ടോകൾ ലിസ്റ്റിലെ മറ്റ് വോട്ടർമാരുടെ ഫോട്ടോകളുമായി മുഖം തിരിച്ചറിയാൻ കഴിയുന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിശോധിക്കണം.
from mathrubhumi.latestnews.rssfeed https://ift.tt/3cC1xcf
via
IFTTT