യു.ഡി.എഫ്. അധികാരത്തിൽവന്നാൽ സ്വർണക്കടത്തുൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ സ്വതന്ത്ര കമ്മിഷനെ നിയമിക്കുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ്സിങ് സുർജേവാല. ഞങ്ങൾ ഈ വലിയ തട്ടിപ്പ് പുറത്തുകൊണ്ടുവരുകതന്നെ ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ആശയവിനിമയങ്ങൾ സംശയാസ്പദമാണ് സുർജേവാല മാതൃഭൂമി പ്രതിനിധി കെ. പത്മജനോട് മനസ്സുതുറക്കുന്നു... ഇടതുസർക്കാരിനെതിരേ ആരോപണം ഉന്നയിക്കുമ്പോൾ കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിനെതിരേ സോളാർ ഉൾപ്പെടെയുള്ള ആരോപണങ്ങളുള്ള കാര്യം മറക്കരുത് അതെല്ലാം കെട്ടിച്ചമച്ച ആരോപണങ്ങളായിരുന്നെന്ന് തെളിഞ്ഞു. കഴിഞ്ഞ അഞ്ചുവർഷം അവരാണല്ലോ ഭരിച്ചത്. അന്വേഷണ ഏജൻസികളുമെല്ലാം അവരുടെ കൈയിലായിരുന്നല്ലോ. എന്നിട്ടെന്തേ നടപടിയെടുക്കാതിരുന്നത്. കേസെടുത്ത് ജയിലിലടയ്ക്കാമായിരുന്നില്ലേ. ആരോപണങ്ങളെല്ലാം വെറുതെയുള്ള പ്രചാരണം മാത്രമായിരുന്നു. അതാണ് ഒന്നുംചെയ്യാൻ കഴിയാതിരുന്നത്. കരുതലാണ് പിണറായി സർക്കാരിന്റെ മുഖമുദ്ര. ആ വാദത്തെ എങ്ങനെയാണ് കാണുന്നത് തൊഴിലില്ലായ്മ, അഴിമതി, കുറ്റകൃത്യങ്ങൾ, മോശമായ സാമൂഹിക-ആരോഗ്യ അവസ്ഥ ഇവയെല്ലാമാണ് ഇടതുസർക്കാരിന്റെ മുഖമുദ്ര. പിണറായിയാണ് അതിന്റെയെല്ലാം ക്യാപ്റ്റൻ. 2020-ൽ പുറത്തിറങ്ങിയ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ പ്രകാരം രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കൂടുതലുള്ളത് കേരളത്തിലാണ്. ഇക്കാലയളവിലെ സ്ത്രീ തൊഴിലില്ലായ്മയുടെ നിരക്ക് 48.3 ശതമാനമായിരുന്നു. 34.3 ലക്ഷം അഭ്യസ്തവിദ്യരായ തൊഴിൽരഹിതരാണ് കേരളത്തിലുള്ളത്. ഇതെല്ലാം ഇന്ത്യയിലെ ഏറ്റവും ഉയർന്നനിരക്കാണ്. തൊഴിലിനായി യുവാക്കൾ സെക്രട്ടേറിയറ്റിനുമുന്നിൽ മുട്ടിലിഴയുമ്പോൾ, സി.പി.എം. നേതാക്കളുടെ ബന്ധുക്കൾക്ക് പിൻവാതിൽനിയമനം നൽകി. കേരളത്തിലെ ആരോഗ്യമേഖലയെ കുറ്റപ്പെടുത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? കോവിഡിനെ പ്രതിരോധിക്കുന്നതിൽ മുൻനിര പോരാളിയായി ലോകശ്രദ്ധനേടിയ ആളാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി അതെല്ലാം വെറും പി.ആർ. ഏർപ്പാടുകളാണ്. കോവിഡിന്റെ കാര്യത്തിൽ യാഥാർഥ്യം മറിച്ചാണ്. രാജ്യത്തെ കൂടുതൽ കോവിഡ് ബാധിതരുള്ളത് ഈ ചെറിയ സംസ്ഥാനത്താണ്. കോവിഡ് പ്രതിരോധിക്കുന്നതിൽ വലിയവീഴ്ചയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ആരോഗ്യരംഗത്ത് മികച്ചതായിരുന്നു കേരളം. എന്നാൽ ഇടതുസർക്കാർ വന്നതോടെ അതെല്ലാം അട്ടിമറിക്കപ്പെട്ടു. സർക്കാർ ആശുപത്രികളിലെ ജനനനിരക്ക് യു.ഡി.എഫ്. ഭരണകാലത്ത് 38 ശതമാനമായിരുന്നു. ഇപ്പോഴത് 34 ശതമാനമായി. ദേശീയ ആരോഗ്യ പ്രൊഫൈൽ 2019 പരിശോധിച്ചാൽ ഇടതുസർക്കാർ കേരളത്തെ രോഗികളുടെയും രോഗങ്ങളുടെയും കേന്ദ്രമാക്കിമാറ്റിയതായി കാണാനാവും. തിരഞ്ഞെടുപ്പിൽ എന്താണ് പ്രതീക്ഷിക്കുന്നത്... കേരളത്തിന്റെ നഷ്ടപ്പെട്ട സമൃദ്ധി വീണ്ടെടുക്കാൻ യു.ഡി.എഫ്. അധികാരത്തിൽവരണം. അത് ജനങ്ങൾ തിരിച്ചറിഞ്ഞു. വലിയ വിജയമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് മാസം ആറായിരംരൂപ നൽകുന്നതടക്കമുള്ള ജനക്ഷേമ പദ്ധതികളാണ് ഞങ്ങൾ നടപ്പാക്കാൻ പോകുന്നത്. ജനങ്ങളതിനെ പിന്തുണയ്ക്കും. സർവേ ഫലങ്ങളെല്ലാം കോൺഗ്രസിന് എതിരാണല്ലോ... മാധ്യമങ്ങൾ ടി.പി.ആർ. റേറ്റിങ് ഉയർത്താൻ വേണ്ടി നടത്തുന്നതല്ലേ സർവേകൾ. അതിന് ജനഹിതവുമായി ബന്ധമൊന്നുമില്ല. ജനങ്ങൾ പിണറായി വിജയൻ സർക്കാരിനെതിരേ വിധിയെഴുതും.
from mathrubhumi.latestnews.rssfeed https://ift.tt/2NTVJBj
via
IFTTT