ആലപ്പുഴ: ഇം.എം.സി.സിയുമായി സംസ്ഥാന സർക്കാർ ഒപ്പിട്ട ധാരണാപത്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ആഴക്കടൽ മത്സ്യക്കൊള്ളയ്ക്കായി സംസ്ഥാന സർക്കാർ ഇ.എം.സി.സിയുമായി 2020 ഫെബ്രുവരി 28-ന് അസെൻഡിൽ വെച്ച് ഒപ്പിട്ട ധാരണാപത്രം ഇതുവരെ റദ്ദാക്കിയിട്ടില്ല. റദ്ദാക്കും എന്ന് പറയുന്നതേയുള്ളൂ. ഒരു മാസം കഴിഞ്ഞിട്ടും ധാരണാപത്രം റദ്ദാക്കിയിട്ടില്ലെന്നാണ് തനിക്ക് ലഭിച്ച വിവരം. 400 യന്ത്രവത്കൃത ബോട്ടുകളും യാനങ്ങൾ നിർമിക്കാനുള്ള കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് കോർപറേഷനുമായി ഇ.എം.സി.സി. ഒപ്പിട്ട ധാരണാപത്രം മാത്രമാണ് റദ്ദാക്കിയിട്ടുള്ളത്. ഇ.എം.സി.സി. സർക്കാരുമായി ഒപ്പിട്ട ഒറിജിനൽ ധാരണാപത്രം ഇപ്പോഴും നിലനിൽക്കുകയാണ്",ചെന്നിത്തല പറഞ്ഞു. ധാരണാപത്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും വീണ്ടും അധികാരത്തിൽ വന്നാൽ നടപ്പാക്കാൻ വേണ്ടിയാണ് ഒറിജിനൽ ധാരണാപത്രം റദ്ദാക്കാതിരുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. content highlights:mou with emcc not yet cancelled alleges ramesh chennithala
from mathrubhumi.latestnews.rssfeed https://ift.tt/3dnJllx
via
IFTTT