Breaking

Saturday, March 27, 2021

ഇന്ന് ജയിച്ചാല്‍ ഗോകുലത്തിന് ഐ ലീഗ് കിരീടം

കൊൽക്കത്ത: ഐ ലീഗ് ഫുട്ബോളിലെ കിരീട പോരാട്ടത്തിന് ഗോകുലം കേരള എഫ്.സി. തയ്യാർ. അവസാന റൗണ്ടിൽ ശനിയാഴ്ച മണിപ്പുർ ക്ലബ്ബ് ട്രാവു എഫ്.സി.യെ തോൽപ്പിച്ചാൽ ചരിത്രത്തിലാദ്യമായി കിരീടം കേരളത്തിലെത്തും. വൈകീട്ട് അഞ്ചുമണിക്കാണ് മത്സരം. ഇതേസമയം ചർച്ചിൽ ബ്രദേഴ്സും പഞ്ചാബ് എഫ്.സി.യും കളിക്കും. ഗോകുലം, ട്രാവു, ചർച്ചിൽ ടീമുകൾക്ക് 26 പോയന്റാണുള്ളത്. പരസ്പരം കളിച്ചതിലെ ഫലം ഗോകുലത്തിന് മുൻതൂക്കം നൽകുന്നു. ട്രാവുവിനെ തോൽപ്പിച്ചാൽ ഗോകുലത്തിന് കിരീടം ഉറപ്പിക്കാം. മത്സരം സമനിലയായാൽ ചർച്ചിൽ-പഞ്ചാബ് മത്സരഫലത്തെ ആശ്രയിക്കേണ്ടിവരും. ചർച്ചിൽ ജയിക്കാതിരുന്നാലും ഗോകുലത്തിന് കപ്പുയർത്താം. ഗോകുലത്തെ തോൽപ്പിച്ചാൽ ട്രാവുവിനും പഞ്ചാബിനെ തോൽപ്പിച്ചാൽ ചർച്ചിലും കിരീടസാധ്യതയുള്ളതിനാൽ അവസാനറൗണ്ടിലെ രണ്ടു മത്സരങ്ങൾക്കും ഫൈനലിന്റെ പരിവേഷം കൈവന്നിട്ടുണ്ട്. മധ്യനിരതാരം മായകണ്ണൻ സസ്പെൻഷനിലായതിനാൽ കളിക്കാനാകാത്തത് ഗോകുലത്തിന് തിരിച്ചടിയാകും. താജിക്കിസ്താൻ മുന്നേറ്റനിരതാരം കോംറോൺ തുർസനോവിന്റെ അഭാവം ട്രാവുവിന് തലവേദനയാകും. അന്താരാഷ്ട്ര മത്സരങ്ങൾക്കായി തുർസനോവ് നാട്ടിലേക്ക് മടങ്ങി. മുന്നേറ്റനിരയിലെ ഡെന്നീസ് ആന്റ് വിയുടെ മികച്ച ഫോമിലാണ് ഗോകുലം പ്രതീക്ഷവെക്കുന്നത്. Content Highlights: I League Gokulam Kerala and TRAU face off in title decider


from mathrubhumi.latestnews.rssfeed https://ift.tt/2PwjsrN
via IFTTT