Breaking

Monday, March 29, 2021

പഞ്ചസാരയും പാലും പോലെ, മഞ്ചേശ്വരത്തും ഉദുമയിലും സിപിഎം-ലീഗ് ധാരണയെന്ന് കെ. സുരേന്ദ്രന്‍

കാസർകോട്: മഞ്ചേശ്വരത്തും ഉദുമയിലും സി.പി.എം- മുസ്ലീം ലീഗ് ധാരണയുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഉദുമയിൽ ലീഗുകാർ സി.പി.എമ്മിനെ സഹായിക്കുകയാണെന്നും അതിന് പകരം മഞ്ചേശ്വരത്ത് സിപിഎം ലീഗിന് വേണ്ടിയും സഹായം ചെയ്യുകയാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. കാസർകോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം മത്സരിക്കുന്നവർ മഞ്ചേശ്വരത്തും കാസർകോടും എത്തുമ്പോൾ ഒരുമിച്ച് ചേരുകയാണ്. ഇവിടെ എത്തുമ്പോൾ അവർ പഞ്ചസാരയും പാലും പോലെ ലയിക്കുന്നു. ഉദുമയിൽ സി.പി.എം. സ്ഥാനാർഥിക്ക് വേണ്ടി ലീഗുകാർ പണി തുടങ്ങിക്കഴിഞ്ഞു. മഞ്ചേശ്വരത്ത് തിരിച്ചും. മഞ്ചേശ്വരത്തെ സി.പി.എം. സ്ഥാനാർഥി നിർണയത്തിലൂടെ തന്നെ ഈ ധാരണ വ്യക്തമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ഗുരുവായൂരിലേത് പോലെ തലശ്ശേരിയിലെ കാര്യത്തിലും ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലൗ ജിഹാദ് വിഷയത്തിൽ ജോസ് കെ.മാണിയുടെ പ്രതികരണത്തിൽ എന്താണ് അഭിപ്രായമെന്ന് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും വ്യക്തമാക്കണം. ഞങ്ങൾ നേരത്തെ ഉന്നയിച്ച നിലപാട് ആദ്യമായാണ് എൽഡിഎഫിലെ ഒരു ഘടകകക്ഷി ആവർത്തിക്കുന്നത്. ബിജെപി ഉയർത്തിക്കൊണ്ടുവരുന്ന പ്രശ്നങ്ങൾ വസ്തുതാപരമാണെന്ന് എൽഡിഎഫും സമ്മതിക്കുകയാണ്. ശബരിമലയെ വീണ്ടും കുരുതിക്കളമാക്കാനാണ് സർക്കാർ നീക്കം. ശബരിമല വിഷയത്തിൽ വീണ്ടും പ്രകോപനപരമായ നിലപാടുകളുമായി സർക്കാർ മുന്നോട്ടുപോകുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇടയ്ക്ക് മാപ്പ് പറയാൻ ശ്രമിച്ചെങ്കിലും യെച്ചൂരിയും പിണറായിയും അദ്ദേഹത്തെ തിരുത്തി. എംഎം മണി കടകംപള്ളിയെ പരസ്യമായി തള്ളിപ്പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാർ പഴയ നിലപാട് തുടരുന്നുവെന്ന വ്യക്തമായ സന്ദേശമാണ് ഇതെല്ലാം നൽകുന്നത്. ഈ സർക്കാർ അധികാരത്തിലുള്ളടത്തോളം കാലം ശബരിമല സുരക്ഷിതമല്ലെന്ന കൃത്യമായ സന്ദേശമാണ് ഇതിലൂടെ വ്യക്തമാകുന്നത്. പിണറായി സർക്കാർ ശബരിമലയുടെ അന്തകനായി മാറിയിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. പോസ്റ്റൽ വോട്ടുകളിൽ വ്യാപകമായ കൃത്രിമം നടക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. കമ്മീഷൻ പലയിടത്തും നോക്കുക്കുത്തിയായി മാറുന്നു. പലയിടത്തും പോളിങ് ഉദ്യോഗസ്ഥർ സിപിഎമ്മിനെ സഹായിക്കുകയാണ്. ഇക്കാര്യത്തിൽ കമ്മീഷൻ അടിയന്തര നടപടി സ്വീകരിക്കണം. ഇരട്ടവോട്ടിന്റെ കാര്യത്തിൽ യുഡിഎഫിന് ഇരട്ടത്താപ്പാണ്. ഇരട്ടവോട്ടിന്റെ കണക്ക് നൽകിയപ്പോൾ യുഡിഎഫ് ബോധപൂർവ്വം മഞ്ചേശ്വരത്തെയും കാസർകോട്ടെയും കണക്കുകൾ നൽകിയിട്ടില്ല. മഞ്ചേശ്വരത്ത് മൂവായിരത്തോളം ഇരട്ടവോട്ടുകളുണ്ടെന്നും ബിജെപി അത് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. Content Highlights:k surendran meet the press at kasargod


from mathrubhumi.latestnews.rssfeed https://ift.tt/3de6yXr
via IFTTT