മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ സച്ചിൻ തന്നെയാണ് അറിയിച്ചത്. ചെറിയ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും കുടുംബാംഗങ്ങളെല്ലാം നെഗറ്റീവാണെന്നും സച്ചിൻ അറിയിച്ചു. തുടർച്ചയായി പരിശോധനകൾ നടത്തുകയും ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കുകയും ചെയ്തിരുന്നുവെന്നും എന്നാൽ നേരിയ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ താൻ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതായും സച്ചിൻ പറഞ്ഞു. താരം വീട്ടിൽ തന്നെ ക്വാറന്റൈനിലാണ്. ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള എല്ലാ നിബന്ധനകളും പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights: Sachin Tendulkar tests positive for COVID-19
from mathrubhumi.latestnews.rssfeed https://ift.tt/3fk98hs
via
IFTTT