മുംബൈ: അസുഖബാധിതനായതിനെത്തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ എൻ.സി.പി തലവൻ ശരത് പവാർ ആരോഗ്യനില വീണ്ടെടുക്കുകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം ശരദ് പവാർസുഖപ്പെട്ടു വരുന്നു. അദ്ദേഹത്തിന്റെ പിത്താശയത്തിൽ നിന്ന് കല്ല് വിജയകരമായി നീക്കം ചെയ്തു. എൻഡോസ്കോപ്പി വഴിയായിരുന്നു ശസ്ത്രക്രിയ - മന്ത്രി പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ്എൻസിപി വക്താവ് നവാബ് മാലിക് ആണ് ശരത് പവാറിന് സുഖമില്ലെന്നുള്ള കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞദിവസം കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ശരത് പവാറിനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. പരിശോധനയിൽ പിത്താശയത്തിൽ കല്ല് ഉണ്ടെന്ന് കണ്ടെത്തി. ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അദ്ദേഹത്തിന്റെ എല്ലാ പൊതു പരിപാടികളും മാറ്റി വച്ചതായി മാലിക് അറിയിച്ചിരുന്നു. Content Highlights: Sharad Pawar Doing Well After Operation: Maharashtra Health Minister
from mathrubhumi.latestnews.rssfeed https://ift.tt/3doUdjl
via
IFTTT