ന്യൂഡൽഹി: രാജ്യത്തെ 1,247 കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാംക്ലാസ്സ് പ്രവേശനത്തിന് ഏപ്രിൽ ഒന്നുമുതൽ അപേക്ഷിക്കാം. kvsangathan.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. രണ്ടാം ക്ലാസ്സ് മുതൽ മുകളിലേക്കുള്ള ക്ലാസ്സുകളിലെ പ്രവേശനത്തിന് ഓഫ്ലൈനായി ഏപ്രിൽ എട്ട് മുതൽ 15 വരെയും അപേക്ഷിക്കാം. ആവശ്യമായ രേഖകൾ മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, കുട്ടിയുടെ ഫോട്ടാ, ജനനസർട്ടിഫിക്കറ്റ്, സംവരണത്തിന് അർഹതയുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്. ഫോട്ടോയും (.jpeg) സർട്ടിഫിക്കറ്റുകളും സ്കാൻ ചെയ്ത് .jpeg/pdf ഫോർമാറ്റിലാണ്അപ്ലോഡ്ചെയ്യേണ്ടത്. ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയായ ശേഷം പ്രവേശനം നേടിയ വിദ്യാർഥികളുടെ ആദ്യ പട്ടിക പുറത്തുവിടുക. നിലവിലുള്ള സീറ്റുകൾ അടിസ്ഥാനമാക്കിയാകും രണ്ടാംക്ലാസ്സിന് മുകളിലേക്കുള്ള പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. Content Highlights: Kendriya Vidyalaya Class 1 Registration To Begin From April 1
from mathrubhumi.latestnews.rssfeed https://ift.tt/3dmdMbS
via
IFTTT