കൊച്ചി: മുസ്ലീം ലീഗിന്റെ അപ്രമാദിത്വത്തിന് കേരളത്തിലെ ഇടത്-വലത് മുന്നണികൾ കീഴ്പെട്ടു കഴിഞ്ഞുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ജോസ് കെ. മാണി ഉന്നയിച്ച വിഷയം കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തിൽ നിലനിൽക്കുന്ന ആശങ്കയാണെന്നും മുരളീധരൻ വ്യക്തമാക്കി. ക്രൈസ്തവ സമുദായം ആശങ്കപ്പെടുന്നതിന് മറ്റൊരു കാരണം കേരളത്തിൽ മുസ്ലീം ലീഗിന്റെ രാഷ്ട്രീയ അപ്രമാദിത്വമാണ്. ആ രാഷ്ട്രീയ അപ്രമാദിത്വത്തിന് മുന്നിൽ ഈ രണ്ട് മുന്നണികളും കീഴടങ്ങുകയാണ് എന്ന വസ്തുത കേരളത്തിലെ ക്രൈസ്തവരെ ആശങ്കപ്പെടുത്തുകയാണ്. ക്രൈസ്തവ സമുദായം മുസ്ലീം ലീഗിന്റെ ഭാകരവാദികളെ പിന്തുണക്കുന്ന സമീപനങ്ങൾക്കെതിരെ ശക്തമായ നിലപാട് എടുക്കുമെന്നും അത്ബി.ജെ.പിക്ക് അനുകൂലമായി മാറുമെന്നും വി. മുരളീധരൻ പറഞ്ഞു. Content Highlights: Christians in Kerala worried about 'Love Jihad says V Muraleedharan
from mathrubhumi.latestnews.rssfeed https://ift.tt/31wVv6r
via
IFTTT