വാരാണസി: ആകാശത്തുവെച്ച് വിമാനത്തിന്റെ അടിയന്തരവാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ വിമാനജീവനക്കാരിയും സഹയാത്രക്കാരും തടഞ്ഞുവെച്ച് പോലീസിന് കൈമാറി. ഗൗരവ് എന്നയാളാണ് അറസ്റ്റിലായത്. വാരാണസിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് നാടകീയസംഭവം. വിമാനം പറന്നുയർന്നശേഷം ഗൗരവ് സീറ്റിൽനിന്ന് എഴുന്നേൽക്കുകയും വിമാനത്തിന്റെ അടിയന്തരവാതിലിനരികെയെത്തി അത് തുറക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതുകണ്ട ജീവനക്കാരി യാത്രക്കാരുടെ സഹായത്തോടെ ഇയാളെ കീഴ്പ്പെടുത്തി. വിമാനം വാരാണസി വിമാനത്താവളത്തിൽ ഇറങ്ങി ഇയാളെ സി.ഐ.എസ്.എഫിനും തുടർന്ന് പ്രാദേശിക പോലീസിനും കൈമാറിയെന്ന് സ്പൈസ് ജെറ്റ് വക്താവ് പറഞ്ഞു. സംഭവം നടക്കുമ്പോൾ വിമാനത്തിൽ 89 യാത്രക്കാരുണ്ടായിരുന്നു. content highlights:man tried to open planes emergency exit arrested
from mathrubhumi.latestnews.rssfeed https://ift.tt/3u3EHQI
via
IFTTT