Breaking

Monday, March 29, 2021

ആഴക്കടൽ മത്സ്യബന്ധനക്കരാർ; കേന്ദ്രമന്ത്രിയെ ആശങ്കയറിയിച്ച് ആലപ്പുഴ രൂപത

ആലപ്പുഴ ബിഷപ്പ്ഹൗസിലെത്തിയ കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിങ് പടികയറാൻ ബുദ്ധിമുട്ടിയപ്പോൾ ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ കൈപിടിച്ചു കയറ്റുന്നു. ഫോട്ടോ: സി. ബിജു ആലപ്പുഴ: ആഴക്കടൽ മത്സ്യബന്ധനക്കരാറിൽ ആലപ്പുഴ ലത്തീൻ രൂപത കേന്ദ്ര ഫിഷറീസ്മന്ത്രി ഗിരിരാജ് സിങ്ങിനെ ആശങ്കയറിയിച്ചു. തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ഭാഗമായി ബിഷപ്പ് ഹൗസ് സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി. തീരദേശത്ത് വലിയ ആശങ്കയുണ്ടെന്നും ഇക്കാര്യം കേന്ദ്ര ഫിഷറീസ് മന്ത്രിയെ അറിയിച്ചെന്നും ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ പറഞ്ഞു. സംസ്ഥാനം ഒപ്പുവെച്ച ധാരണപത്രത്തിന് കേന്ദ്രാനുമതിയില്ലെന്നും മത്സ്യത്തൊഴിലാളികൾക്ക് ദോഷകരമായ നടപടിയുണ്ടാകില്ലെന്നും മന്ത്രി രൂപതാധികൃതരെ അറിയിച്ചു. വിവാദമായതിനെത്തുടർന്ന് ധാരണപത്രം സംസ്ഥാനസർക്കാർ റദ്ദാക്കിയിരുന്നു. ആലപ്പുഴ ജില്ലയുടെ ടൂറിസം വികസനത്തിനാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് മന്ത്രിയോട് ബിഷപ്പ് ആവശ്യപ്പെട്ടു. ഇത് പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി. രൂപതാ പി.ആർ.ഒ. ഫാ. സേവ്യർ കുടിയാംശ്ശേരിയും ബിഷപ്പിനൊപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയിൽ അമ്പലപ്പുഴയിലെ എൻ.ഡി.എ. സ്ഥാനാർഥി അനൂപ് ആന്റണി ജോസഫും ജില്ലയിലെ ബി.ജെ.പി. നേതാക്കളും പങ്കെടുത്തു


from mathrubhumi.latestnews.rssfeed https://ift.tt/3ddrUnL
via IFTTT