Breaking

Saturday, March 27, 2021

ആ ആഘോഷം അനാദരവല്ല, വിമര്‍ശകര്‍ക്കുള്ള മറുപടി: രാഹുല്‍

പുണെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ സെഞ്ചുറി നേടിയ ശേഷമുള്ള ആഹ്ലാദ പ്രകടനം വിമർശകർക്കുള്ള മറുപടി കൂടിയാണെന്ന് വ്യക്തമാക്കി ഇന്ത്യൻ താരം കെ.എൽ രാഹുൽ. സെഞ്ചുറി നേടിയ ശേഷം ഡ്രസ്സിങ് റൂമിലേക്ക് ബാറ്റ് ചൂണ്ടിയ രാഹുൽ തുടർന്ന് ബാറ്റ് നിലത്ത് വെച്ച് രണ്ടു കൈകളിലെയും ചൂണ്ടുവിരൽ കൊണ്ട് സ്വന്തം ചെവികൾ പൊത്തിക്കാണിച്ചിരുന്നു. ഇന്ത്യൻ ഇന്നിങ്സിനു ശേഷം ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് രാഹുൽ അത് വിമർശകരെ ഉദ്ദേശിച്ചായിരുന്നുവെന്ന് പറഞ്ഞത്. മത്സരത്തിൽ 114 പന്തിൽ രണ്ടു സിക്സും ഏഴു ഫോറുമടക്കം 108 റൺസെടുത്താണ് രാഹുൽ മടങ്ങിയത്. ഏകദിനത്തിൽ താരത്തിന്റെ അഞ്ചാം സെഞ്ചുറിയായിരുന്നു ഇത്. പരിക്കേറ്റ ശ്രേയസ് അയ്യരുടെ അഭാവത്തിൽ നാലാം സ്ഥാനത്ത് ബാറ്റിങ്ങിനിറങ്ങിയ രാഹുൽ, ക്യാപ്റ്റൻ വിരാട് കോലിക്കൊപ്പം 121 റൺസും പിന്നീട് ഋഷഭ് പന്തിനൊപ്പം 113 റൺസും കൂട്ടിച്ചേർത്തിരുന്നു. ആ ആഘോഷം ആരോടുമുള്ള അനാദരവല്ലെന്നും രാഹുൽ പറഞ്ഞു. നിങ്ങളെ വലിച്ചിഴച്ച് വിമർശിക്കാൻ ശ്രമിക്കുന്ന ആളുകൾ ഇവിടെയുണ്ട്. നിങ്ങളെ വലിച്ചു താഴെയിടാൻ ശ്രമിക്കുന്ന ആളുകളുമുണ്ട്. ചില സമയങ്ങളിൽ നിങ്ങൾ അവരെ അവഗണിക്കേണ്ടതുണ്ട്. അതുകൊണ്ട് ഈ ബഹങ്ങളൊക്കെ അവസാനിപ്പിക്കണമെന്നതാണ് ആ ആംഗ്യം കൊണ്ട് ഉദ്ദേശിച്ചതെന്നും രാഹുൽ വ്യക്തമാക്കി. Content Highlights: KL Rahul explains about his hundred celebration


from mathrubhumi.latestnews.rssfeed https://ift.tt/3dd0FtG
via IFTTT