കോട്ടയം: പൂഞ്ഞാറിൽ വിജയിക്കുമെന്നും വലിയ ഭൂരിപക്ഷം നേടുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ച് ജനപക്ഷം സ്ഥാനാർഥി പി.സി. ജോർജ്. മണ്ഡലത്തിൽ മത്സരം താനും യു.ഡി.എഫും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടില ആദ്യം ആട് കടിച്ചുവെന്നും പിന്നെ കരിഞ്ഞുവെന്നും അദ്ദേഹം പരിഹസിച്ചു. പൂഞ്ഞാറിൽ എനിക്ക് എതിരാളികളില്ല. ഒൻപത് സ്ഥാനാർഥികളാണുള്ളത്. എൽ.ഡി.എഫ്. സ്ഥാനാർഥി കാഞ്ഞിരപ്പള്ളിക്കാരനാണ്, യുഡിഎഫ് സ്ഥാനാർഥി കോട്ടയംകാരൻ, ബിഡിജെഎസ് സ്ഥാനാർഥി ഏറ്റുമാനൂരുകാരനും. പൂഞ്ഞാറുകാർക്ക് വോട്ട് ചെയ്യാൻ പൂഞ്ഞാറുകാരനായി ഞാൻ മാത്രമേയുള്ളൂ. സ്വാഭാവികമായി വലിയ ഭൂരിപക്ഷത്തിലേക്ക് വരും. 35,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടാനുള്ള സാധ്യതയാണ് കാണുന്നത്.-പി.സി. ജോർജ്പറഞ്ഞു. ഇരുനൂറിലധികം ചെക്ക് കേസിൽ വാദിയാണ് എൽ.ഡി.എഫ്. സ്ഥാനാർഥിയെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു. പ്രതികൾ എല്ലാം പാവപ്പെട്ടവരാണ്. ഇത്രയധികം കേസിൽ വാദിയായ ഒരു ബ്ലേഡുകാരനെ സ്ഥാനാർഥിയാക്കുന്നതിനേക്കാൾ വലിയ അപമാനമുണ്ടോ. സി.പി.എമ്മിന്റേയും സി.പി.ഐയുടേയും പ്രവർത്തകർ ഇതിന് ഉത്തരം പറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർ ഭരണമെന്നത് പിണറായി ആരാധകരുടെ കളിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോളുകൾ പറ്റിക്കലാണ്. ഭീകരവാദികളുടെ വോട്ട് വേണ്ട എന്നത് ഉറച്ച നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെന്ന മഹത്തായ രാജ്യത്ത് ജനാധിപത്യം നിലനിർത്താൻ ആഗ്രഹിക്കുന്നു. ആ ജനധിപത്യത്തിന് വിരുദ്ധമായി, വർഗീയത പരത്തിയാൽ അവരുടെ വേട്ട് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: PC George expressed confidence that he will win in Poonjar
from mathrubhumi.latestnews.rssfeed https://ift.tt/2O02bqs
via
IFTTT