ചാലക്കുടി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ നിന്ന് ആര് മത്സരിക്കണമെന്ന് ഹൈക്കമാന്റ് ആണ് തീരുമാനിക്കേണ്ടതെന്ന് ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. സർവേ ഫലങ്ങൾ കൂടുതൽ ഊർജ്വസലമായി പ്രവർത്തിക്കാൻ യു.ഡി.എഫിനെ സഹായിച്ചുവെന്നും അച്ചു ഉമ്മൻ പറഞ്ഞു. ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് പ്രചാരണത്തിനെത്തിയതായിരുന്നു അച്ചു ഉമ്മൻ. "ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി സനീഷ് ജോസഫ് തന്റെ വളരെ അടുത്ത സുഹൃത്താണ്. അതിനാലാണ് ഇവിടെ പ്രചാരണത്തിന് എത്തിയത്. ചാലക്കുടിയിൽ സനീഷ് തീർച്ചയായും വിജയിക്കും. പുതുപ്പള്ളിയിൽഅടുത്ത തവണ ആര് സ്ഥാനാർഥിയാവണം എന്ന കാര്യം ഹൈക്കമാന്റ് തീരുമാനിക്കേണ്ട കാര്യമാണ്. ചാണ്ടി ഉമ്മൻ ഉൾപ്പടെ നിരവധി പേർക്ക് കോൺഗ്രസിൽ സീറ്റിന് അവകാശമുണ്ട്. താൻ രാഷ്്ട്രീയത്തിൽ സജീവമാകാൻ ആലോചിക്കുന്നില്ല", ചോദ്യത്തിനുത്തരമായിഅച്ചു ഉമ്മൻ പറഞ്ഞു. സർവേകൾ യു.ഡി.എഫ് പ്രവർത്തകർക്ക് വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. സർവേകൾക്ക് തെറ്റ് പറ്റി എന്ന് തെളിയിക്കാനാണ് യു.ഡി.എഫ് പ്രവർത്തിക്കുന്നതെന്നും അച്ചു ഉമ്മൻ പറഞ്ഞു. Content Highlights: Achu Oommen, Puthuppally constituency, Congress
from mathrubhumi.latestnews.rssfeed https://ift.tt/2QNxFRv
via
IFTTT