Breaking

Wednesday, March 31, 2021

സ്വർണവില വീണ്ടുംതാഴ്ന്നു: പവന് 32,880 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവുതുടരുന്നു. പവന്റെ വില 200 രൂപകുറഞ്ഞ് 32,880 രൂപയിലെത്തി. 4110 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ റെക്കോഡ് നിലവാരത്തിൽനിന്ന് എട്ടുമാസത്തിനിടെ 9,120 രൂപയാണ് കുറവുണ്ടായത്. കഴിഞ്ഞ ഏപ്രിൽ 10നാണ് 32,800 രൂപനിലവാരത്തിൽ ഇതിനുമുമ്പ് സ്വർണവിലയെത്തിയത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,683.56 ഡോളർ നിലവാരത്തിലെത്തി. യുഎസിലെ ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതിനാൽ നിക്ഷേപകർ സ്വർണത്തിൽനിന്ന് പിൻവാങ്ങുന്നതാണ് തുടർച്ചയായി വിലയിടിയാനിടയാക്കിയത്. യുഎസ് പ്രസിഡന്റ് പ്രഖ്യാപിക്കാനിരിക്കുന്ന ദശലക്ഷക്കണക്കിന് ഡോളറിന്റെ ഉത്തേജന പാക്കേജിനായി കാത്തിരിക്കുകയാണ് നിക്ഷേപകർ. സമ്പദ്ഘടനയിൽ മുന്നേറ്റമുണ്ടാക്കുകയാണ് പ്രസിഡന്റ് ജോ ബിഡന്റെ ലക്ഷ്യം.


from mathrubhumi.latestnews.rssfeed https://ift.tt/3sEZIR9
via IFTTT