ബെംഗളൂരു: കർണാടകയിലെ ശിവമോഗയിൽ ക്വാറിയിൽ ഉഗ്രസ്ഫോടനത്തിൽ ഏട്ടുപേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ മൃതദേഹങ്ങൾ ഛിന്നഭിന്നമായതിനാൽ മരിച്ചവരെ തിരിച്ചറിഞ്ഞട്ടില്ല. ബിഹാറിൽ നിന്നുള്ള തൊഴിലാളികളാണെന്നാണ് വിവരം. ഹുനസൊണ്ടി എന്ന സ്ഥലത്ത് ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവമുണ്ടായത്. ക്വാറിക്ക് സമീപമാണ് സ്ഫോടനം നടന്നത്. ക്വാറിക്ക് സമീപം നിർത്തിയിട്ടട്രക്കിലെ ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ക്വാറിയിൽ സൂക്ഷിച്ചിരുന്ന ഡൈനാമിറ്റും ഉഗ്രസ്ഫോടനത്തിന് കാരണമായതായാണ് സൂചന. ട്രക്കിലുണ്ടായിരുന്ന തൊഴിലാളികളും പരിസരത്തുണ്ടായിരുന്നവരുമാണ് കൊല്ലപ്പെട്ടത്. നിലവിൽ എട്ടുപേരുടെ മരണമാണ് പോലീസ് സ്ഥിരീകരിക്കുന്നത്. എന്നാൽ മരണ സംഖ്യ കൂടാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. സംഭവത്തേ തുടർന്ന് ഭൂചലനത്തിന് സമാനമായ പ്രകമ്പനമുണ്ടായി. സ്ഫോടനത്തിന്റെ പ്രകമ്പനം മൂന്ന് ജില്ലകളിൽ അനുഭവപ്പെട്ടെന്നാണ് ആളുകൾ പറയുന്നത്. ഭൂചലനമാണെന്ന ഭീതിയിൽ ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങി ഓടി. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. Content Highlights: 8 Dead In Blast At Quarry In Karnatakas Shivamogga, Area Sealed Off
from mathrubhumi.latestnews.rssfeed https://ift.tt/3p8V38n
via
IFTTT