Breaking

Monday, February 1, 2021

സി.പി ജോണ്‍ കുന്നംകുളത്ത് മത്സരിക്കില്ല: മലബാറില്‍ ജനവിധി തേടിയേക്കും

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ സിഎംപി ഇത്തവണ മൂന്നുസീറ്റുകൾ ആവശ്യപ്പെടുമെന്ന് സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോൺ. 2011-ൽ മത്സരിച്ച നെന്മാറ, കുന്നംകുളം,നാട്ടിക മണ്ഡലങ്ങൾ തന്നെയാണ് സി.എം.പി. ആവശ്യപ്പെടുന്നത്. യുഡിഎഫ് നെന്മാറ സീറ്റ് സിഎംപിക്ക്നൽകുന്നുണ്ടെങ്കിൽ അവിടെ എം.വി.ആർ. കാൻസർ സെന്ററിന്റെ ചെയർമാൻ സി.എൻ.വിജയകൃഷ്ണനായിരിക്കും മത്സരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. 91 ലെ തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് നാല് സീറ്റ് കിട്ടി. പിന്നീടുളള തിരഞ്ഞെടുപ്പുകളിൽ മൂന്നുസീറ്റുകളാണ് തന്നിരുന്നത്. 2011-ൽ മത്സരിച്ച നെന്മാറ, കുന്നംകുളം,നാട്ടിക എന്നീ മണ്ഡലങ്ങളാണ് ഇത്തവണയും ഞങ്ങൾ ആവശ്യപ്പെടുന്നത്. രണ്ടുതവണ മത്സരിച്ച് പരാജയപ്പെട്ട കുന്നംകുളത്ത് നിന്ന് ഇത്തവണ സി.പി.ജോൺ മത്സരിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം അദ്ദേഹം നൽകിയില്ല. ഞാനിപ്പോൾ പാർട്ടിയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിക്കുകയാണ്. എന്റെ ദൗത്യം സിഎംപിയെ ഒരു പ്രധാന രാഷ്ട്രീയ കക്ഷിയാക്കുക എന്നുളളതാണ്. പാർട്ടിയെ ശക്തിപ്പെടുത്താനുളള മാർഗങ്ങളിലൊന്നാണ് എംഎൽഎ ആകുന്നത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്റെ ദൗത്യം ജനറൽ സെക്രട്ടറിയുടെ ദൗത്യമാണ്. ജനറൽ സെക്രട്ടറി എന്ന നിലയ്ക്ക് മൂന്നുസീറ്റ് സിഎംപിക്ക് വാങ്ങുകയും മൂന്നുപേരെ വിജയിപ്പിക്കുകയും ചെയ്യുക എന്നുളളതാണ് എന്റെ ദൗത്യം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കാലത്ത് ഒരു രാജ്യസഭാ സീറ്റ് മൂന്ന് നിയമസഭാ സീറ്റ് അതാണ് അന്ന് യുഡിഎഫ് നേതൃത്വത്തോട് ചോദിച്ചത്. ചർച്ചകൾ നടന്നുവരികയാണ്. ആദ്യഘട്ട ഔപചാരിക ചർച്ച ജനുവരി 28ന് കഴിഞ്ഞു. സി.പി.ജോൺ പറഞ്ഞു. ജോണിന്റെ സാന്നിധ്യം നിയമസഭയിൽ ഉണ്ടാവണമെന്ന ആഗ്രഹം യുഡിഎഫ് നേതാക്കൾക്കെല്ലാമുണ്ട്. അതിനാൽ രണ്ട് തവണ പരാജയപ്പെട്ടതിനാൽ കുന്നംകുളത്ത് വീണ്ടും ഒരു പരീക്ഷണത്തിന് നിർത്താതെ കുറച്ചുകൂടി സാധ്യതയുള്ള മലബാറിലെ ഏതെങ്കിലും സീറ്റ് ജോണിന് നൽകിയാൽ സിഎംപി രണ്ട് സീറ്റ് മാത്രമേ അനുവദിക്കാൻ സാധ്യതയുള്ളൂ.ഇതിനായി പരിഗണിക്കുന്ന സീറ്റുകളിൽ ഒന്ന് തിരുവമ്പാടിയാണ്. 2011-ൽ എം.വി. രാഘവൻ പരാജയപ്പെട്ട മണ്ഡലമാണ് നെന്മാറ. എം.വി.ആർ. മത്സരിച്ചു എന്ന വൈകാരികതയിലാണ് അവിടെ മത്സരിക്കാൻ താത്പര്യം. മറ്റൊരു മണ്ഡലത്തിലും മത്സരിക്കാനില്ലെന്നും വിജയകൃഷ്ണൻ നേരത്ത വ്യക്തമാക്കിയിരുന്നു. Content Highlights:Kerala Assembly Election 2021


from mathrubhumi.latestnews.rssfeed https://ift.tt/2MdIUkB
via IFTTT