Breaking

Friday, January 22, 2021

തോട്ടം നയമായി; കീടനാശിനികള്‍ നിയന്ത്രിക്കണം

തിരുവനന്തപുരം: അടിസ്ഥാനഘടനയിൽ മാറ്റംവരാതെയും പാരിസ്ഥിതികാഘാതമില്ലാതെയും തോട്ടംമേഖലയിൽ വിനോദസഞ്ചാരസാധ്യതകൾ പ്രോത്സാഹിപ്പിക്കാൻ ശുപാർശ. തൊഴിലാളികളുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും ബാധിക്കുന്ന തരത്തിലുള്ള കീടനാശിനിപ്രയോഗം തടയണമെന്നും സർക്കാർ അംഗീകരിച്ച പ്ലാന്റേഷൻനയം നിർദേശിക്കുന്നു. തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി നൽകുന്ന ആനുകൂല്യങ്ങൾ വർധിപ്പിക്കും. ചെറുകിട തോട്ടംതൊഴിലാളി ക്ഷേമപദ്ധതികൾ വിപുലീകരിക്കും. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളുടെ മക്കളുടെ പഠനത്തിനും നൈപുണ്യവികസനത്തിനും പ്രത്യേകപദ്ധതി ആവിഷ്കരിക്കും. ജസ്റ്റിസ് കൃഷ്ണൻനായർ കമ്മിഷന്റെ നിർദേശങ്ങൾകൂടി പരിഗണിച്ചാണ് നയത്തിന് രൂപംനൽകിയതെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. തോട്ടംതൊഴിലാളികൾക്ക് ഇ.എസ്.ഐ. പദ്ധതി ബാധകമാക്കണമെന്ന ശുപാർശ തൊഴിൽവകുപ്പ് പരിശോധിച്ചുവരുകയാണെന്നും അദ്ദേഹം അറിയിച്ചു. നയത്തിലെ മറ്റുശുപാർശകൾ *അടഞ്ഞുകിടക്കുന്ന 13 തോട്ടങ്ങൾ തുറക്കാൻ നടപടി*സ്വന്തമായി വീടില്ലാത്ത തൊഴിലാളികൾക്ക് ലൈഫ്മിഷനിലൂടെ വീട്*കളനാശിനി, കീടനാശിനി, രാസവളം എന്നിവപരിശോധിക്കാൻ ലബോറട്ടറി*എല്ലാ തോട്ടവിളകൾക്കും ഇൻഷുറൻസ് പരിരക്ഷ.*വന്യജീവി ആക്രമണം തടയാൻ വനംവകുപ്പുമായി സഹകരിച്ച് പദ്ധതി*തോട്ടവിളകളുടെ വികസനത്തിനായി കോ-ഓർഡിനേഷൻ സമിതി*വിവിധവകുപ്പുകളുമായി ആശയവിനിമയത്തിനും ദൈനംദിനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പ്ലാന്റേഷൻ ഡയറക്ടറേറ്റ്*പശ്ചിമഘട്ടമേഖലയുടെ സംരക്ഷണത്തിന് പദ്ധതി *മഴവെള്ളസംഭരണികളും കൈയാലകളും നിർമിക്കാൻ പദ്ധതി *മൂല്യവർധിത ഉത്‌പന്നങ്ങൾക്കായി ക്ലസ്റ്റർ പദ്ധതികൾ തോട്ടംമേഖലയിലും


from mathrubhumi.latestnews.rssfeed https://ift.tt/2Y28H1d
via IFTTT