ആലപ്പുഴ: ഒരുപാടു സന്തോഷം. എത്രനാളായി ആഗ്രഹിക്കുന്നതാണ്. ഏഴുവർഷത്തെ വിലക്കിനുശേഷം വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക് മടങ്ങിയെത്തുന്ന ശ്രീശാന്ത് പറഞ്ഞു. സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റിനായുള്ള ഒരുക്കങ്ങൾക്കായി ആലപ്പുഴ എസ്.ഡി. കോളേജ് ഗ്രൗണ്ടിലെത്തിയതായിരുന്നു അദ്ദേഹം. ക്യാപ്റ്റൻ സഞ്ജു സാംസണും യുവനിരയ്ക്കുമൊപ്പം വീണ്ടും കളിക്കാൻ കഴിയുന്നതിലുള്ള സന്തോഷവും എസ്. ശ്രീശാന്ത് പങ്കുവെച്ചു. വിലക്കിന്റെ കാലത്തും ഫിറ്റ്നസ് കാത്തുസൂക്ഷിക്കാൻ ശ്രദ്ധിച്ചിരുന്നു. ഇതു മുതൽക്കൂട്ടാകുമെന്നും തന്റെ ഏറ്റവും മികച്ച ദിനങ്ങളിലേക്ക് മടങ്ങിയെത്താനാകുമെന്നും ശ്രീശാന്ത് പറഞ്ഞു. ശ്രീശാന്തിനൊപ്പം വീണ്ടും കളിക്കാനാകുന്നതിന്റെ സന്തോഷം സഞ്ജു സാംസണും പ്രകടിപ്പിച്ചു. മുൻ ഇന്ത്യൻതാരം റോബിൻ ഉത്തപ്പയുൾപ്പെടെയുള്ള കളിക്കാർ പരിശീലനത്തിനെത്തിയിരുന്നു. ജനുവരി 11 മുതൽ മുംബൈയിലാണ് ടൂർണമെന്റ് നടക്കുന്നത്. ടീം വെള്ളിയാഴ്ച രാവിലെ പുറപ്പെടും. കർശന കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു പരിശീലനം. Content Highlights: Sreesanth back on the cricket field
from mathrubhumi.latestnews.rssfeed https://ift.tt/3rHf1J7
via
IFTTT