Breaking

Friday, January 1, 2021

മകനുമായി പിണക്കം; വളര്‍ത്തുനായയുടെ പേരില്‍ രണ്ടേക്കര്‍ ഭൂമി എഴുതി വെച്ച് അമ്പതുകാരന്‍

സ്വത്തിനെ ചൊല്ലി കുടുംബാംഗങ്ങൾക്കിടയിൽ കലഹമുണ്ടാകുന്നത് സ്വാഭാവികം. എന്നാൽ മകനുമായുള്ള അസ്വാരസ്യം കാരണം ഓം നാരായണ വർമ എന്ന മധ്യപ്രദേശുകാരന്റേത് വിചിത്രമായ തീരുമാനമായിരുന്നു. മകനോടുള്ള ദേഷ്യത്തിൽ മുന്നും പിന്നും നോക്കാതെ ഓം നാരായണ വർമ ഒരു തീരുമാനമങ്ങെടുത്തു. പാരമ്പര്യസ്വത്തിന്റെ ഒരു ഭാഗം തന്റെ വളർത്തുനായയുടെ പേരിലങ്ങെഴുതി വെച്ചു. ചിന്ദ്വാര ജില്ലയിലാണ് സംഭവം. കർഷകനായ ഇദ്ദേഹം രണ്ട് ഏക്കറോളം ഭൂമിയാണ് തന്റെ പ്രിയപ്പെട്ട വളർത്തുനായ ജാക്കിയുടെ പേരിൽ എഴുതി വെച്ചത്. ഇദ്ദേഹത്തിന്റെ പേരിലുള്ള ബാക്കി സ്ഥലം വിൽപത്രമനുസരിച്ച് ഭാര്യ ചമ്പയ്ക്ക് ലഭിക്കും. വിശ്വസ്തനായ തന്റെ നായയ്ക്ക് സ്വത്തിന്റെ ഭാഗം നൽകുന്ന കാര്യം സത്യവാങ്മൂലമായി ഓം നാരായണ വർമ രേഖപ്പെടുത്തി. തന്റെ മരണശേഷം ഒരു തെരുവുനായയായി ജാക്കി അലയാനിടയാവരുതെന്ന് ഓം നാരായണ വർമ സൂചിപ്പിച്ചു. ഭാര്യയും നായയും തന്റെ കാര്യങ്ങൾ നന്നായി നോക്കുന്നുണ്ടെന്നും അതിനാൽ തന്നെ ഇരുവരും തനിക്ക് പ്രിയപ്പെട്ടവരാണെന്നും തന്റെ മരണശേഷം ഇരുവരും ബുദ്ധിമുട്ടരുതെന്നും തനിക്ക് ശേഷം മരണം വരെ ജാക്കിയെ സംരക്ഷിക്കുന്ന ആൾക്ക് ജാക്കിയുടെ പേരിലെഴുതി വെച്ച സ്വത്ത് ലഭിക്കുമെന്നും ഓം നാരായണ വർമ വ്യക്തമാക്കി. എന്നാൽ പിന്നീട് ഗ്രാമമുഖ്യൻ ഇടപെട്ട് വിൽപത്രം മാറ്റിയെഴുതാൻ പ്രേരിപ്പിച്ചതിനെ തുടർന്ന് വിൽപത്രം റദ്ദാക്കുന്ന കാര്യം ആലോചിക്കുന്നതായി ഓം നാരായണ വർമ അറിയിച്ചു. മകനോടുള്ള ദേഷ്യത്തെ തുടർന്നാണ് ഇത്തരത്തിലൊരു വിൽപത്രമെഴുതിയതെന്നും ഓം നാരായണ വർമ പറഞ്ഞു. വിൽപത്രം റദ്ദാക്കുന്നതിന്റെ നടപടി ആരംഭിച്ചതായി ഗ്രാമമുഖ്യനായ ജമുന പ്രസാദ് വർമ സ്ഥിരീകരിച്ചു. Content Highlights: Upset With Son, Madhya Pradesh Farmer Leaves 2-acre Land for Pet Dog in His Will


from mathrubhumi.latestnews.rssfeed https://ift.tt/3b00NgG
via IFTTT