Breaking

Friday, January 1, 2021

ഫൈസര്‍ വാക്‌സിന്‌ ലോകാരോഗ്യ സംഘടന സാധുത നല്‍കി; പുതുവര്‍ഷത്തില്‍ പ്രതീക്ഷ

ജനീവ: ഫൈസർ-ബയോൺടെക് നിർമിച്ച കോവിഡ് വാക്സിൻ അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാൻ ലോകാരോഗ്യസംഘടനയുടെ അനുമതി. സംഘടന സാധുത നൽകുന്ന ആദ്യത്തെ വാക്സിനാണ് ഫൈസറിന്റേത്. ലോകത്ത് എല്ലായിടത്തും മതിയായ അളവിൽ കോവിഡ് വാക്സിൻ ലഭ്യമാക്കാൻ ആഗോളതലത്തിലുള്ള ശ്രമങ്ങൾ ഉറപ്പാക്കണമെന്ന് ലോകാരോഗ്യസംഘടനാ പ്രതിനിധി മാരിയംഗേല സിമാവോ പറഞ്ഞു. കോവിഡ് വാക്സിന്റെ സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവയെക്കുറിച്ചുള്ള വിശദമായ അവലോകനത്തിന് ശേഷമാണ് ഫൈസർ വാക്സിന് സംഘടന അടിയന്തരമായി സാധുത നൽകിയത്. വാക്സിന് സാധുത നൽകാൻ സംഘടന മുന്നോട്ടുവെച്ച മാനദണ്ഡങ്ങൾ ഫൈസർ-ബയോൺടെക് പാലിച്ചിട്ടുണ്ടെന്ന് സംഘടന വ്യക്തമാക്കി. ലോകാരോഗ്യസംഘടന സാധുത നൽകുന്നതോടെ വിവിധ രാഷ്ട്രങ്ങളും വാക്സിന് വേഗത്തിൽ അനുമതി നൽകിയേക്കും. നേരത്തെ ബ്രിട്ടൺ ഫൈസർ വാക്സിന് അനുമതി നൽകിയിരുന്നു. Content Highlights:WHO Grants "Emergency Validation" To Pfizer Covid Vaccine


from mathrubhumi.latestnews.rssfeed https://ift.tt/381r78c
via IFTTT