ന്യൂഡൽഹി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 20,036 പേർക്ക്. രോഗികളേക്കാൾ കൂടുതൽ പേർ കോവിഡ് മുക്തരായി. 23,181 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 2,54,254 സജീവരോഗികളാണുള്ളത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,02,86,710 ആയി. 98,83,461 പേർ ഇതു വരെ രോഗമുക്തരായി. 256 മരണമാണ് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,48,994 ആയി. ദിവസേനയുള്ള രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും കുറവ് രേഖപ്പെടുത്തിയെങ്കിലും സജീവരോഗികളുടെ എണ്ണത്തിൽ നേരിയ വർധനവും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ നേരിയ കുറവും രേഖപ്പെടുത്തി. Content Highlights: Covid-19 daily updates India
from mathrubhumi.latestnews.rssfeed https://ift.tt/3o8DiWc
via
IFTTT