Breaking

Wednesday, January 8, 2020

അമേരിക്ക ഇനി തിരിച്ചടിച്ചാല്‍ യുദ്ധമെന്ന് ഇറാന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ്

ടെഹ്റാൻ: ഇറാഖിലെ യുഎസ് സൈനിക താവളത്തിന് നേരെയുണ്ടായ മിസൈലാക്രമണത്തിന് അമേരിക്കയുടെ ഭാഗത്തുനിന്ന് പ്രതികാരനടപടിയുണ്ടായാൽ കാര്യങ്ങൾ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ഇറാൻപ്രസിഡന്റ്ഹസൻ റൂഹാനിയുടെ ഉപദേഷ്ടാവ്.അക്രമണത്തിന് ശേഷം മണിക്കൂറുകൾക്കകമാണ് ട്വിറ്ററിലൂടെ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് യുദ്ധ സൂചന നൽകി നിലപാട് കടുപ്പിച്ചത്. പശ്ചിമ ഇറാഖിലെ അൽ-അസാദ് സൈനിക താവളത്തിൽ പ്രാദേശിക സമയം പുലർച്ചെ 1.20നാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. വെള്ളിയാഴ്ച ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതും ഇതേ സമയത്തായിരുന്നു. അൽ-അസാദിലെ ആക്രമണത്തിന് പിന്നാലെ രണ്ട് മണിക്കൂറിനകമാണ് അമേരിക്കൻ സൈനികരുടെ മറ്റൊരു താവളമായ ഇർബിൻ സൈനിക കേന്ദ്രത്തിന് നേരെയും മിസൈലാക്രമുണ്ടായി. അക്രമണത്തിന് പിന്നാലെ ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരം ആരംഭിച്ചതായി ഇറാനിലെ ഇസ്ലാമിക് റെവലൂഷണറി ഗാർഡ് പ്രസ്താവന നടത്തിയിരുന്നു. അമേരിക്കയെയും സഖ്യകക്ഷികളെയും ആക്രമിക്കുമെന്നും ഇറാൻ റെവലൂഷനറി ഗാർഡ് മുന്നറിയിപ്പ് നൽകി. കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കാതിരിക്കാൻ മേഖലയിൽ നിന്ന് യുഎസ് സൈനികരെ പിൻവലിക്കണമെന്നും റെവലൂഷണറി ഗാർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സ്വയം പ്രതിരോധത്തിനുള്ള നീക്കമാണ് നടത്തിയതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജാവദ് സാരിഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎൻ മാനദണ്ഡപ്രകാരം ആർട്ടിക്കിൾ 51 അനുസരിച്ചാണ് ഇറാന്റെ നടപടി. കുടുതൽ ആക്രമണങ്ങൾക്കോ യുദ്ധത്തിനോ ഞങ്ങൾ പോകുന്നില്ല, എന്നാൽ ഏത് ആക്രമണത്തിനെതിരേയും സ്വയം പ്രതിരോധം നടത്തുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു. അതേസമയം ഇറാന് ശക്തമായ തിരിച്ചടി നൽകുമെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്. ലോകത്തെ ഏറ്റവും ശക്തവും സുസജജുമായ സൈന്യം ഞങ്ങൾക്കുണ്ടെന്ന് ഇറാനെ ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു ട്രംപിന്റെ ട്വീറ്റ്. സംഭവത്തിൽ ഇന്ന് തന്നെ നിർണായകമായ പ്രഖ്യാപനം നടത്തുമെന്നും ട്രംപ് പ്രതികരിച്ചിട്ടുണ്ട്. Content Highlights;US retaliation could lead to all-out war - iran president advisor


from mathrubhumi.latestnews.rssfeed https://ift.tt/2T26YHW
via IFTTT