Breaking

Thursday, January 16, 2020

പരിക്കുമാറി സ്യൂവര്‍ലൂണ്‍ തിരിച്ചെത്തി, ബ്ലാസ്റ്റേഴ്‌സും

ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നാണ് ഡച്ച് താരം ജിയാനി സ്യൂവർലൂൺ. ഡച്ച് ക്ലബ്ബ് ഫെയ്നൂർദിനും ഇംഗ്ലീഷ് ക്ലബ്ബ് വെസ്റ്റ് ബ്രോംവിച്ചിനും സ്പാനിഷ് ക്ലബ്ബ് മല്ലോർക്കയ്ക്കും കളിച്ചിട്ടുള്ള സ്യൂവർലൂണിന് പക്ഷേ, കേരളത്തിലെത്തിയപ്പോൾ പരിക്കാണ് മുന്നിൽ വില്ലനായെത്തിയത്. നീണ്ട ഇടവേളയ്ക്കുശേഷം പരിക്കിൽനിന്ന് മുക്തനായി ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് തിരിച്ചെത്തിയ സ്യൂവർലൂൺ മാതൃഭൂമിയുമായി സംസാരിക്കുന്നു. പരിക്കിന്റെ എട്ടാഴ്ച പരിക്കുമൂലം എട്ടാഴ്ചയോളമാണ് എനിക്കു പുറത്തിരിക്കേണ്ടിവന്നത്. ഈ സമയത്ത് വലിയ നിരാശയും സമ്മർദവും ഉണ്ടായിരുന്നു. പരിക്കിൽനിന്ന് മോചനം നേടാനുള്ള ചികിത്സ വളരെ ശാസ്ത്രീയമായിത്തന്നെയാണ് ചെയ്തത്. ആദ്യത്തെ രണ്ടാഴ്ച പൂർണവിശ്രമത്തിലായിരുന്നു. അതുകഴിഞ്ഞ് മൂന്നാഴ്ചയോളം കാൽത്തുടകളുടെ ശക്തികൂട്ടാനുള്ള എക്സർസൈസുകളാണ് ചെയ്തത്. അവസാന മൂന്നാഴ്ചകളിൽ കൂടുതൽ കരുത്തുള്ള എക്സർസൈസുകളും ചെയ്താണ് ഫിറ്റ്നസ് പൂർണമായി വീണ്ടെടുത്തത്. ട്രാക്കിലെത്തിച്ച വിജയം ഹൈദരാബാദിനെതിരായ മത്സരത്തിലെ വലിയ വിജയമാണ് ഞങ്ങളെ ശരിയായ ട്രാക്കിലെത്തിച്ചത്. കൊൽക്കത്തയ്ക്കെതിരായ കഴിഞ്ഞ മത്സരംകൂടി ജയിച്ചതോടെ ഞങ്ങൾ ആവേശത്തിലാണ്. അടുത്ത രണ്ടോ മൂന്നോ മത്സരങ്ങൾകൂടി ജയിക്കാനായാൽ പ്ലേ ഓഫിലേക്ക് ഞങ്ങൾക്കും ശക്തമായ അവകാശവാദം ഉന്നയിക്കാനാകും. വിജയമില്ലാതെ കടന്നുപോയത് വലിയൊരു കാലമായിരുന്നു. അതിന്റെ സമ്മർദവും വളരെ വലുതായിരുന്നു. അതിൽനിന്നാണ് ഞങ്ങളിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇനിയുള്ള കളികളാകും ഈ സീസണിൽ ടീമിന്റെ ഭാവി നിശ്ചയിക്കുന്നത്. മുഴുവൻസമയം കളിച്ചപ്പോൾ ഹൈദരാബാദിനെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയപ്പോൾ മുഴുവൻ സമയം കളിക്കാൻ കഴിയുമോയെന്ന് നോക്കാനാണ് കോച്ച് പറഞ്ഞത്. ആദ്യപകുതിയിൽ വിചാരിച്ചതുപോലെ നന്നായി കളിക്കാൻ കഴിഞ്ഞു. എന്നാൽ, രണ്ടാം പകുതിയിൽ അൽപം ക്ഷീണം തോന്നിയിരുന്നു. എന്നാൽ, ടീം ആക്രമിച്ചു കളിച്ചതോടെ പ്രതിരോധത്തിൽ എനിക്ക് കൂടുതൽ സമയം കിട്ടി. ക്ഷീണം തോന്നിയെങ്കിലും മുഴുവൻ സമയം കളിക്കാൻ തന്നെയായിരുന്നു തീരുമാനം. കൊൽക്കത്തയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ കാലിന്റെ മസിലിലെ ചില പ്രശ്നങ്ങൾമൂലമാണ് കളിക്കാതിരുന്നത്. ജംഷേദ്പുരിനെതിരായ അടുത്തമത്സരത്തിൽ കളത്തിലിറങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. Read More:ഇന്ത്യൻ ടീമിൽ ഒരു കള്ളനുണ്ട്; കോലിയുടെയും രോഹിത്തിന്റെയും ബാറ്റുകൾ അടിച്ചുമാറ്റുന്ന കള്ളൻ ഡ്രോബറോവ് വരുമ്പോൾ ബ്രസീലിയൻ താരം ജൈറോ റോഡ്രിഗ്സായിരുന്നു സീസണിന്റെ തുടക്കത്തിൽ പ്രതിരോധത്തിൽ എന്റെ പങ്കാളി. ജൈറോയും ഞാനും തമ്മിലുള്ള കെമിസ്ട്രി ഫലപ്രദമായി വരുന്നതിനുമുമ്പേ പരിക്കുമൂലം ഇരുവർക്കും കളംവിടേണ്ടിവന്നു. ഇപ്പോൾ വ്ളാറ്റ്കോ ഡ്രോബറോവ് വരുമ്പോൾ ഞങ്ങൾ തമ്മിൽ പെട്ടെന്ന് സെറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈദരാബാദിനെതിരായ മത്സരത്തിൽ ഒത്തിണക്കത്തോടെ കളിക്കാൻ കഴിഞ്ഞു. ജൈറോയോട് താരതമ്യം ചെയ്യുമ്പോൾ ഒരു വ്യത്യാസം തോന്നും... ജൈറോ ഇടംകാലനാണെങ്കിൽ ഡ്രോബറോവ് വലംകാലനാണ്. Content Highlights:isl 2019-20 Gianni Zuiverloon returns to kerala blasters


from mathrubhumi.latestnews.rssfeed https://ift.tt/2FWk55P
via IFTTT