ന്യൂഡൽഹി: ഡിസംബർ 15ന് നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തിയ സി.എസ്.ഐ.ആർ നെറ്റ് ഫലം പ്രസിദ്ധീകരിച്ചു. csirnet.nta.nic.in, nta.nic.in എന്നീ വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. ഈ വെബ്സൈറ്റ് വഴി ലോഗിൻ ചെയ്യ്ത് അപ്ലിക്കേഷൻ നമ്പറും പാസ് വേർഡും നൽകിയാൽ ഫലം അറിയാം. ജൂനിയർ റിസർച്ച് ഫെലോ, അസിസ്റ്റന്റ് പ്രൊഫസർ/ ലക്ചർഷിപ്പ് യോഗ്യതയ്ക്കായി 282,116 പേരാണ് പരീക്ഷയെഴുതിയത്. കെമിക്കൽ സയൻസസ്, എർത്ത് സയൻസസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നീ വിഷയങ്ങളിലാണ് പരീക്ഷ നടന്നത്. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെത്തുടർന്ന ഡിസംബർ 27-നാണ് ആസാം, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ സി.എസ്.ഐ.ആർ നെറ്റ് പരീക്ഷ നടത്തിയത്. ഇതേത്തുടർന്നാണ് ഫലം വൈകിയത്. Content Highlights: CSIR NET Result Published
from mathrubhumi.latestnews.rssfeed https://ift.tt/38eRODJ
via
IFTTT