Breaking

Friday, January 17, 2020

മുംബൈ സ്ഫോടന കേസ് കുറ്റവാളി 'ഡോക്ടർ ബോംബ്' പരോളിലിരിക്കെ മുങ്ങി

മുംബൈ: മുംബൈ സ്ഫോടന പരമ്പര കേസിൽ ശിക്ഷിക്കപ്പെട്ട ജലീൽ അൻസാരി പരോളിലിരിക്കെ രക്ഷപ്പെട്ടു. 68കാരനായ ജലീൽ അൻസാരിയെ പരോളിലിരിക്കെ വ്യാഴാഴ്ചയാണ് കാണാതാവുന്നത്. അഗ്രിപാഡ മോമിൻപുര സ്വദേശിയായ അൻസാരി അജ്മേർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെയാണ് 21 ദിവസത്തെ പരോളിൽ പുറത്ത് പോവുന്നത്. പരോൾകാലാവധി കഴിഞ്ഞ് വെള്ളിയാഴ്ച ഹാജരാവേണ്ടതായിരുന്നു. അഗ്രിപാഡ പോലീസ് സ്റ്റേഷൻ പരിധിയിൽ ദിവസവും 10.30നും 12 മണിക്കുമിടയിൽ ഹാജർ രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാൽ വ്യാഴാഴ്ച ഇയാൾ പോലീസ് സ്റ്റേഷനിലെത്തിയില്ല. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം അൻസാരിയുടെ മകൻ ജെയിദ് അൻസാരി പിതാവിനെ കാണാനില്ലെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ എഴുന്നേറ്റ പിതാവ് നമാസിനായി പുറത്ത് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയതെന്നും ജെയിദ് പോലീസിനോട് പറഞ്ഞു. സിമി, ഇന്ത്യൻ മുജാഹിദ്ദീൻ പോലുള്ള നിരോധിത സംഘടനകൾക്ക് ബോംബ് ഉണ്ടാക്കി കൊടുക്കാൻ സഹായിച്ചു എന്നതാണ് ഡോക്ടർ ബോംബ് എന്ന പേരിൽ അറിയപ്പെടുന്ന ജലീസ് അൻസാരിക്കെതിരേയുള്ള കേസ്. content highlights:1993 Mumbai Blasts Convict Doctor Bomb Goes Missing


from mathrubhumi.latestnews.rssfeed https://ift.tt/361wIXZ
via IFTTT