Breaking

Wednesday, January 8, 2020

പൗരത്വ നിയമത്തിനെതിരായ ഹൈക്കോടതികളിലെ ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രം

ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതിയെ ചോദ്യംചെയ്തുകൊണ്ട് വിവിധ ഹൈക്കോടതികളിൽ സമർപ്പിച്ചിട്ടുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയാണ് വിഷയം ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെക്ക് മുന്നിൽ അവതരിപ്പിച്ചത്. പൗരത്വനിയമ ഭേദഗതിയിൽ വിവിധ ഹൈക്കോടതികൾ വ്യത്യസ്ത നിലപാടുകൾ എടുക്കാൻ സാധ്യതയുണ്ടെന്ന് തുഷാർ മെഹ്ത ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു. നിയമത്തെ ചോദ്യംചെയ്തുകൊണ്ട്സുപ്രീംകോടതിയുടെ മുമ്പാകെ മാത്രം അറുപതോളം ഹർജികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരത്വനിയമ ഭേദഗതിയെ ചോദ്യംചെയ്തുകൊണ്ട് സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി സ്വീകരിച്ചിരുന്നു. ഹർജി സ്വീകരിക്കാതിരിക്കാൻ സുപ്രീംകോടതി ഒരു വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക ഹൈക്കോടതി ഹർജി സ്വീകരിച്ചത്. സുപ്രീംകോടതിയിലെ ഹർജികൾ ജനുവരി മൂന്നാം ആഴ്ചയാണ് പരിഗണിക്കുക. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ കേന്ദ്ര സർക്കാരിന് വിശദീകരണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് നോട്ടീസയച്ചിരുന്നു. Content Highlights:SC To Consider Centres Plea For Transfer Of Petitions Filed In High Courts Against CAA


from mathrubhumi.latestnews.rssfeed https://ift.tt/2QAnc9D
via IFTTT