ന്യൂഡൽഹി: ഇറാഖിലുള്ള ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാൻ ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ നിർദേശം. ഇറാഖിലൂടെയുള്ള ആഭ്യന്തരയാത്രകൾ ഒഴിവാക്കാൻ നിർദേശിച്ചതായുംഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു. ഇറാഖിലേക്കുള്ള അത്യാവശ്യമില്ലാത്ത യാത്രകൾ ഇന്ത്യക്കാർ ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ട്വീറ്റിൽ പറയുന്നുണ്ട്. യു.എസ്-ഇറാൻ സംഘർഷം പുകയുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാഖിലെ നിലവിലെ സാഹചര്യം പരിഗണിച്ച്ഇന്ത്യക്കാർ ഇറാഖിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഇനിയൊരു മുന്നറിയിപ്പുണ്ടാകുന്നതു വരെ ഒഴിവാക്കണമെന്ന് അഭ്യർഥിക്കുന്നു. ഇറാഖിൽ താമസിക്കുന്ന ഇന്ത്യക്കാർ ജാഗ്രത പാലിക്കണം. രാജ്യത്തിനകത്തുകൂടിയുള്ളയാത്രകൾ ഒഴിവാക്കണം. ബാഗ്ദാദിലെ എംബസിയും എർബിലിലെ കോൺസുലേറ്റും സാധാരണരീതിയിൽ പ്രവർത്തിക്കുമെന്നും രവീഷ് കുമാർ ട്വീറ്റിൽ വ്യക്തമാക്കുന്നു. അതേസമയം ഇറാൻ, ഇറാഖ്, ഗൾഫ്വ്യോമമേഖലകൾ ഒഴിവാക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.ഇരുപത്തയ്യായിരത്തോളം ഇന്ത്യക്കാരാണ് ഇറാഖിൽ ജോലി ചെയ്യുന്നത്. ഇതിൽ ഏറിയ പങ്കും ജോലിചെയ്യുന്നത് നിർമാണ മേഖലയിലാണ്. content highlights:be alert, india issues advisory to indians in iraq
from mathrubhumi.latestnews.rssfeed https://ift.tt/36BFa1c
via
IFTTT