തൊടുപുഴ: വിവാഹിതയായ മകളുടെ കാമുകനെ അച്ഛൻ കുത്തിക്കൊന്നു. തൊടുപുഴ അച്ചൻകവല സ്വദേശി സിയാദ് കോക്കർ(32)ആണ് കുത്തേറ്റ് മരിച്ചത്. യുവതിയുടെ പിതാവ് സിദ്ദീഖ് ഒളിവിലാണ്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. വിവാഹിതയായ യുവതിയുമായി അടുപ്പം പുലർത്തിയിരുന്ന സിയാദ് വ്യാഴാഴ്ച രാത്രി ഇവരെ കാണാൻ വീട്ടിലെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് സിദ്ദിഖ്സിയാദിനെ കുത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ സിയാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസും ഫോറൻസിക് സംഘവുമെത്തി സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. Content Highlight: Father kills daughters boyfriend in Thodupuzha
from mathrubhumi.latestnews.rssfeed https://ift.tt/2FHlZa5
via
IFTTT