ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതക കേസിൽഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. ഋഷികേഷ് ദേവ്ദികർ എന്നയാളെയാണ് കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ജാർഖണ്ഡിലെ ധൻബാദ് ജില്ലയിലെ കതരാസിൽനിന്ന് അറസ്റ്റ് ചെയ്തത്. 2017 സെപ്റ്റംബർ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവിൽ വസതിക്കു മുന്നിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. തീവ്ര വലതുപക്ഷ സംഘടനയായ സനാതൻ സൻസ്തയുമായും ഹിന്ദു ജനജാഗ്രതി സമിതിയുമായും ബന്ധമുള്ളയാളാണ് ഋഷികേശ്. ഗൗരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രം 2018 നവംബറിൽ പോലീസ് സമർപ്പിച്ചിരുന്നു. കുറ്റപത്രത്തിലെ പതിനെട്ടാം പ്രതിയാണ് ഋഷികേശ്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാളാണ് ഋഷികേശെന്നും കൊലയാളികൾക്ക് പരിശീലനവും തോക്കുകളും എത്തിച്ചുനൽകിയത്ഇയാളാണെന്നും കുറ്റപത്രത്തിൽ പറയുന്നു. ഋഷികേശിനെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പ്രത്യേക അന്വേഷണസംഘം പത്രക്കുറിപ്പിൽ അറിയിച്ചു. The SIT team probing Journalist Gauri Lankesh murder case, arrested absconding accused Rushikesh Devdikar yesterday. He was arrested from Dhanbad district of Jharkhand. pic.twitter.com/WCIfT6JfPq — ANI (@ANI) January 10, 2020 content highlights:key accused in gauri lankesh murder case arrested in jharkhand
from mathrubhumi.latestnews.rssfeed https://ift.tt/36GzxPg
via
IFTTT