Breaking

Friday, January 10, 2020

ദീപികയുടെ രാഷ്ട്രീയചായ്‌വ് എന്ത്? അവര്‍ നിലകൊണ്ടത് ഇന്ത്യയെ നശിപ്പിക്കുന്നവര്‍ക്കൊപ്പം- സ്മൃതി ഇറാനി

ന്യൂഡൽഹി: ജെഎൻയു വിദ്യാർത്ഥികളോട് ഐക്യദാർഢ്യപ്പെട്ട ബോളിവുഡ് താരം ദീപിക പദുകോണിന്റെ രാഷ്ട്രീയ ചായ് വ് എന്താണെന്ന് തനിക്കറിയണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഡൽഹിയിൽ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച തിങ്ക് എഡു കോൺക്ലേവിലാണ് സ്മൃതി ഇറാനിയുടെ പരാമർശം. "ദീപിക പദുകോണിന്റെ രാഷ്ട്രീയചായ് വ്എന്താണെന്ന് എനിക്ക് അറിയണം. അവർ എന്തുകൊണ്ട് പ്രതിഷേധിച്ച വിദ്യാർഥികൾക്കൊപ്പം നിലകൊണ്ടു എന്നത്വാർത്ത വായിക്കുന്ന എല്ലാവർക്കും അറിയാം. ഇന്ത്യയെ നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ചവരോടൊപ്പം ദീപിക നിന്നത്ഞങ്ങളെ സംബന്ധിച്ച് അപ്രതീക്ഷിതമായ കാര്യമല്ല. പെൺകുട്ടികളുടെ സ്വകാര്യഭാഗങ്ങളിൽ ലാത്തികൊണ്ട് കുത്തിയവർക്കൊപ്പമാണ് ദീപിക ചേർന്നത്. അവരുടെ അവകാശത്തെ ഞാൻ നിഷേധിക്കുന്നുമില്ല",സ്മൃതി ആരോപിച്ചു. 2011ൽ കോൺഗ്രസിനെ പിന്തുണച്ചതുമുതൽ ദീപികയുടെ രാഷ്ട്രീയ ചായ്വ് അവർ വെളിപ്പെടുത്തിയതാണ്. ജനം ഇതിൽ അത്ഭുതപ്പെടുന്നത് അവർക്ക് അതറിയാത്തതുകൊണ്ടാണെന്നും സ്മൃതി ഇറാനി പറഞ്ഞു. ദീപികയുടെ ധാരാളം ആരാധകർ ഇന്നവരുടെ നിലപാട് തിരിച്ചറിഞ്ഞെന്നുംഇന്ത്യയെ നശിപ്പിക്കുന്നവർക്കൊപ്പമാണ് താൻ നിലകൊണ്ടതെന്ന് അറിയുന്നവളാണ് ദീപികയെന്നുംസ്മൃതി ഇറാനി കുറ്റപ്പടുത്തി. ജനുവരി അഞ്ചിനാണ് ജെഎൻയുവിൽ മുഖം മൂടി ധരിച്ചെത്തിയ ആക്രമി സംഘം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ ആക്രമണമഴിച്ചുവിട്ടത്. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെ അമ്പതോളം പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു. തുടർന്നുണ്ടായ പ്രതിഷേധ സമരത്തിലാണ് ദീപിക പങ്കെടുത്തത്. സമരത്തിനെത്തിയ ദീപിക ഐഷി ഘോഷുമായി സംസാരിച്ചു. അതിനു ശേഷം ദീപികക്കെതിരേയും അവരുടെ പുതിയ സിനിമയായ ഛപാക്കിനെതിരേയും വലിയ നെഗറ്റീവ് കാമ്പയിനാണ് സമൂഹമാധ്യമങ്ങളിലൂടെ ബിജെപിക്കാർ അഴിച്ചുവിട്ടത്. content highlights:I want to know Deepika Padukones political affiliation, says Smriti Irani


from mathrubhumi.latestnews.rssfeed https://ift.tt/35Dv9iK
via IFTTT