ഭുവനേശ്വർ: ഒഡിഷയിലെ സലഗാവിൽ തീവണ്ടി പാളം തെറ്റി, ഇരുപത് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്.പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ലോകമാന്യതിലകിന്റെ എട്ട് കോച്ചുകളാണ് പാളം തെറ്റിയത്. ട്രാക്കിന് സമീപത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ ഗാർഡ് വാനിന് ഇടിച്ചാണ് അപകടമുണ്ടായതെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ പിആർഒയെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. സംഭവത്തെ തുടർന്ന് ധൻബാദ്- ഭുവനേശ്വർ രാജ്യറാണി എക്സപ്രസ് അടക്കം അഞ്ച് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. Content Highlights:Twenty people Injured After 8 Coaches of Lokmanya Tilak Express Derail Near Salagoan
from mathrubhumi.latestnews.rssfeed https://ift.tt/2ToaRaq
via
IFTTT