Breaking

Thursday, January 16, 2020

തോല്‍വിയറിയാതെ 111 മത്സരങ്ങള്‍; കാള്‍സന് റെക്കോഡ്

ആംസ്റ്റർഡാം: ലോക ചെസ് ചാമ്പ്യൻ നോർവെയുടെ മാഗ്നസ് കാൾസന് റെക്കോഡ്. തുടർച്ചയായ 111 ക്ലാസിക്കൽ മത്സരങ്ങളിൽ തോൽവിയറിയാതെയാണ് റെക്കോഡ് സൃഷ്ടിച്ചത്. റഷ്യയുടെ സെർഗെയ് തിവിയക്കോവ് 110 മത്സരങ്ങളിൽ പരാജയമറിയാതെ 2005-ൽ സ്ഥാപിച്ച റെക്കോഡാണ് ലോകചാമ്പ്യന് മുന്നിൽ വഴിമാറിയത്. ഹോളണ്ടിൽ നടക്കുന്ന ടാറ്റ സ്റ്റീൽസ് ടൂർണമെന്റിൽ ജോർഡാൻ വവാൻ ഫോറസ്റ്റിനോട് സമനില നേടിയാണ് കാൾസൻ ഈ നേട്ടം സ്വന്തം പേരിലാക്കിയത്. നാല് മത്സരങ്ങളിൽ സമനില നേടിയ കാൾസൻ ഏഴാം സ്ഥാനത്താണ്. ഇന്ത്യൻതാരം വിശ്വനാഥൻ ആനന്ദും നാലാം റൗണ്ടിൽ സമനില വഴങ്ങി. ചൈനയുടെ യു യാങ്യിയാണ് മുൻ ലോകചാമ്പ്യനെ തളച്ചത്. Read More:ക്രിക്കറ്റ് ഞങ്ങളോട് പറഞ്ഞ നുണകൾ Content Highlights:longest unbeaten run in chess Magnus Carlsen breaks record


from mathrubhumi.latestnews.rssfeed https://ift.tt/2RllvvT
via IFTTT