ഭോപ്പാൽ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന വ്യാജേന മധ്യപ്രദേശ് ഗവർണറെ ഫോൺ ചെയ്യുകയും തന്റെ സുഹൃത്തിനെ സർവകലാശാല വൈസ് ചാൻസലറായി നിയമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത വ്യോമസേനഉദ്യോഗസ്ഥൻ അറസ്റ്റിൽ. വ്യോമസേനവിങ് കമാൻഡർ കുൽദീപ് സിങ് വാഘേലയാണ് അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ സുഹൃത്തും ഭോപ്പാലിൽ ദന്ത ഡോക്ടറുമായ ചന്ദ്രേഷ് കുമാർ ശുക്ലയെയും പ്രത്യേക ദൗത്യസംഘം അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഗവർണർ ലാൽജി ഠണ്ടനെ ഫോൺ ചെയ്ത കുൽദീപ്, ചന്ദ്രേഷ് കുമാറിനെ ജബൽപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മധ്യപ്രദേശ് മെഡിക്കൽ സയൻസ് സർവകലാശാല(എം.പി.എം.എസ്.യു)യുടെ വൈസ് ചാൻസലറായി നിയമിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അമിത് ഷായുടെ പേഴ്സണൽ അസിസ്റ്റന്റെന്ന വ്യാജേന ചന്ദ്രേഷും ഗവർണറോട് സംസാരിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഇരുവരും അറസ്റ്റിലായത്. നിലവിൽ ഡൽഹിയിലെ വ്യോമസേനഹെഡ് ക്വാട്ടേഴ്സിലാണ് കുൽദീപ് ജോലി ചെയ്യുന്നത്. നേരത്തെ, രാം നരേഷ് യാദവ് മധ്യപ്രദേശ് ഗവർണറായിരുന്ന സമയത്ത് മൂന്നു വർഷത്തോളം കുൽദീപ് അദ്ദേഹത്തിനൊപ്പം എ.ഡി.സിയായി ജോലി ചെയ്തിട്ടുണ്ടായിരുന്നു.എം.പി.എം.എസ്.യുവിന്റെ വൈസ് ചാൻസലർ പദവിയിലെത്താൻ ചന്ദ്രേഷ് കുമാർ ശുക്ല ആഗ്രഹിച്ചിരുന്നതായും അപേക്ഷിക്കുകയും ചെയ്തിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി. content highlights:Indian airforce wing commander arrested for posing as amit shah
from mathrubhumi.latestnews.rssfeed https://ift.tt/2uDWlB4
via
IFTTT