Breaking

Saturday, January 11, 2020

മരടിലെ ആദ്യ ഫ്‌ളാറ്റ് നിലംപതിച്ചു, അവശിഷ്ടമായി ഹോളിഫെയ്ത്ത്

കൊച്ചി: മിനിറ്റുകൾ വൈകിയത് ഒഴിച്ചാൽഎല്ലാം നിശ്ചിയിച്ചുറപ്പിച്ചത് പോലെ. 11.17-ന് ബ്ലാസ്റ്റർ വിരലമർന്നതോടെ അംബരചുംബിയായ മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്ളാറ്റ് ഒരു ജലപാതംപോലെ കായലോരത്ത് പതിഞ്ഞു. 19 നിലയുള്ള കെട്ടിടം നിമിഷങ്ങൾക്കൊണ്ട് തവിടുപൊടിയായി. 11 മണിയോടെ സ്ഫോടനം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്. പൊളിക്കുന്നതിന് മുന്നോടിയായി ആദ്യ സൈറൺ 10.30 നായിരുന്നു നിശ്ചയിച്ചത്. 10.32-ന് സൈറൺ മുഴങ്ങി. സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി നാവികസേനയുടെ ഹെലികോപ്റ്റർ നിരീക്ഷണം നടത്തിയതിനെ തുടർന്ന് രണ്ടാമത്തെ സൈറൺ വൈകി. 10.55-ന് നിശ്ചയിച്ച രണ്ടാമത്തെ സൈറൺ 11.10-നാണ് മുഴങ്ങിയത്. അവസാനത്തേതും മൂന്നമത്തേതുമായ സൈറൺ11.17ന് മുഴങ്ങിയതിന്പിന്നാലെ സ്ഫോടനം. പിന്നീടുള്ള കാഴ്ചകൾ മറച്ച് എങ്ങും പൊടിപടലം. മിനിറ്റുൾക്ക് ശേഷം പൊടിയങ്ങുമ്പോൾ കാണുന്ന കാഴ്ച കോൺക്രീറ്റ് അവിശിഷ്ടമായി മാറിയ ഫോളി ഫെയ്ത്ത് എച്ച്.ടു.ഒ.കായലിലേക്കും അവശിഷ്ടങ്ങൾ വീണു. കായലിലേക്ക് അവശിഷ്ടങ്ങൾ വീഴില്ലെന്നായിരുന്നു നിഗമനം. തേവര-കുണ്ടന്നൂർ പാലത്തിലേക്കും അവശിഷ്ടങ്ങൾ ചെറിയ രീതിയിൽ വീണിട്ടുണ്ട്. പൊടിപടലം 200 മീറ്ററിലേക്ക് അപ്പുറത്തേക്കും പടർന്നു. അടുത്തത് കായലിന്റെ എതിർവശത്തുള്ള ആൽഫ സെറീനിലാണ് സ്ഫോടനം നടക്കുക. Content Highlights:Maradu Flat Demolitied


from mathrubhumi.latestnews.rssfeed https://ift.tt/39ZHBww
via IFTTT