Breaking

Tuesday, January 21, 2020

ഇറാഖിലെ ബാഗ്ദാദില്‍ അമേരിക്കന്‍ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം

ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദിൽ അമേരിക്കൻ എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം.ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്.അതിസുരക്ഷാ മേഖലയായി കരുതുന്ന ഗ്രീൻ സോണിൽ സ്ഥിതി ചെയ്യുന്ന എംബസിക്ക് സമീപം മൂന്ന് റോക്കറ്റുകളാണ് പതിച്ചത്. അതേസമയം ആക്രമണത്തിൽ ആളപയാങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു. ബാഗ്ദാദിന് സമീപമുള്ള സഫറാനിയ ജില്ലയിൽ നിന്നാണ് റോക്കറ്റുകൾ തൊടുത്തിട്ടുള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്ന് റോക്കറ്റുകളിൽ രണ്ടെണ്ണം അമേരിക്കൻ എംബസിയുടെ തൊട്ടടുത്താണ് പതിച്ചത്. ഒരാഴ്ചക്കയ്ക്ക് മുമ്പ് സമാനമായ രീതിയിൽ രണ്ട് റോക്കറ്റ് ആക്രമണങ്ങളാണ് അമേരിക്കൻ എംബസിക്ക് നേരെ നടന്നിരിക്കുന്നത്. ജനുവരി നാലിനുംജനുവരി എട്ടിനുമായിരുന്നു ആക്രമണങ്ങൾ. ഇറാൻ സൈനിക ജനറൽ സലൈമാനിയെ അമേരിക്ക ഡ്രോൺ ആക്രമണത്തിലൂടെ വധിച്ചതിന് പിന്നാലെയാണ് എംബസിക്ക് നേരെ ആക്രമണങ്ങൾ തുടർക്കഥയായത്. #Breaking “Rocket attack alarms sounding off multiple times on the #US #Baghdad Embassy Complex and Union III. Heard the booms myself on Union III. Speakers telling all to take shelter immediately.” pic.twitter.com/F1lpbWm9RE — Nafiseh Kohnavard (@nafisehkBBC) January 20, 2020 Content Highlights:Three rockets fall near US embassy in Iraq


from mathrubhumi.latestnews.rssfeed https://ift.tt/2RchP0v
via IFTTT