Breaking

Friday, January 17, 2020

ഐ.പി.എല്ലിന് ശേഷം അശ്വിന്‍ കൗണ്ടി കളിക്കും

ചെന്നൈ: ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കൗണ്ടി ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നു. അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന് ശേഷം യോർക്ക്ഷെയറിന് വേണ്ടിയാവും അശ്വിൻ കൗണ്ടി കളിക്കുക. അവർക്കായി ചുരുങ്ങിയത് എട്ട് മത്സരത്തിലെങ്കിലും ഇന്ത്യൻ താരം പന്തെറിയും. മൂന്നാം തവണയാണ് 33-കാരൻ കൗണ്ടി കളിക്കുന്നത്. നേരത്തെ വോർസെസ്റ്റർഷെയർ, നോട്ടിങാംഷെയർ എന്നിവർക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൾസിന്റെ താരമാണ് അശ്വിൻ.സച്ചിൻ തെണ്ടുൽക്കർ, ചേതേശ്വർ പുജാര എന്നിവരും മുമ്പ് യോർക്ക്ഷെയറിനായി കളിച്ചിട്ടുണ്ട്. Content Highlights:Ashwin to Play for Yorkshire in 2020 County Season


from mathrubhumi.latestnews.rssfeed https://ift.tt/2TtHDHb
via IFTTT