ലിങ്കൺ: ന്യൂസീലൻഡിൽ പര്യടനത്തിലുള്ള ഇന്ത്യ എ ടീമിന് ആദ്യ ജയം. വെള്ളിയാഴ്ച ആദ്യ മത്സരത്തിൽ ന്യൂസീലൻഡ് ഇലവനെ 92 റൺസിന് തോൽപ്പിച്ചു. എ ടീമിലുണ്ടായിരുന്നു മലയാളി താരം സഞ്ജു വി. സാംസൺ നാല് റൺസിൽ നിൽക്കേ റണ്ണൗട്ടായി. സ്കോർ: ഇന്ത്യ എ 50 ഓവറിൽ എട്ടിന് 279; ന്യൂസീലൻഡ് ഇലവൻ 41.1 ഓവറിൽ 187ന് പുറത്ത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഋതുരാജ് ഗെയ്ക്കവാദ് (93), ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (50), സൂര്യകുമാർ യാദവ് (50) എന്നിവർ അർധസെഞ്ചുറി നേടി. അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം നടത്തിയ ക്രുണാൽ പാണ്ഡ്യയാണ് (31 പന്തിൽ 41) ഇന്ത്യൻ ടീമിന്റെ സ്കോറുയർത്തിയത്. മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡിന് മികച്ച തുടക്കം കിട്ടിയെങ്കിലും ജയിക്കാനായില്ല. ഓപ്പണർമാരായ ജാക്കബ് ഭുല (50), ജാക്ക് ബോയ്ൽ (42) എന്നിവർ മാത്രമാണ് തിളങ്ങിയത്. എ ടീമിനായി ഖലീൽ അഹമ്മദ് നാല് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, ക്രുണാൽ പാണ്ഡ്യ എന്നിവർക്ക് രണ്ട് വിക്കറ്റുണ്ട്. Content Highlights:India A wins against Newzland
from mathrubhumi.latestnews.rssfeed https://ift.tt/30xX9TN
via
IFTTT