Breaking

Friday, January 17, 2020

സ്വകാര്യ ബസ്സില്‍ നിന്ന് പിതാവിനെയും മകളെയും തള്ളിയിട്ടു, പിതാവിന്റെ കാലിലൂടെ ചക്രം കയറിയിറങ്ങി

കൽപറ്റ: വയനാട് മീനങ്ങാടിക്കടുത്ത് പിതാവിനെയും മകളെയും തള്ളിയിട്ട് സ്വകാര്യ ബസ് നിർത്താതെ പോയതായി പരാതി. പിതാവിന്റെ കാലിലൂടെ ബസ്സിന്റെ പിൻചക്രം കയറിയിറങ്ങി തുടയെല്ല് പൊട്ടി. ഗുരുതരമായി പരിക്കേറ്റ കാര്യമ്പാടി സ്വദേശി ജോസഫ് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. സുൽത്താൻ ബത്തേരിയിൽ നിന്ന്കൽപറ്റയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലാണ് സംഭവം. മീനങ്ങാടി ടൗണിനടുത്തുള്ള അമ്പത്തിനാല് സ്റ്റോപ്പിൽ വിദ്യാർഥികൾ കയറാനായി കാത്തിരിക്കുന്നുണ്ടായിരുന്നു. ജോസഫും മകളും ഇതേ സ്റ്റോപ്പിലാണ് ഇറങ്ങേണ്ടിയിരുന്നത്. സ്റ്റോപ്പിൽ നിന്ന് അവിടെ കാത്തു നിൽക്കുന്ന വിദ്യാർഥികൾ ബസ്സിൽ കയറാതിരിക്കാൻ ജോസഫും മകളും ഇറങ്ങുന്നതിനു മുമ്പ് ബസ് എടുക്കുകയായിരുന്നു.ബസ് പെട്ടെന്നെടുത്തതിനാൽജോസഫിന്റെ മകൾ നീതു വീണു. ഇത് ചോദ്യം ചെയ്യാൻ ബസ്സിലേക്ക്കയറിയ ജോസഫിനെ ബസ് കണ്ടക്ടർ തള്ളിയിടുകയായിരുന്നു. സ്റ്റോപ്പിൽ വെച്ച് ഞാനും പപ്പയും ഇറങ്ങിയപ്പോൾ വിദ്യാർഥികൾ കയറാതിരിക്കാൻ ബസ് വേഗം എടുത്തു. തുടർന്ന് ഞാൻ വീണു. ഇത് ചോദ്യം ചെയ്യാൻ പപ്പ ബസ്സിലേക്ക് കയറിയപ്പോൾ ബസ് ജീവനക്കാർ ഉന്തിയിടുകയായിരുന്നു, ജോസഫിന്റെ മകൾ പറയുന്നു. ഉന്തിയിട്ട് വീണപ്പോൾജോസഫിന്റെ കാലിലൂടെ ബസ്സിന്റെ പിൻചക്രം കയറിയിറങ്ങി. തുടയെല്ല്പൊട്ടി പുറത്ത് വന്നെന്നും. മുട്ട് പൊടിഞ്ഞുപോയിട്ടുണ്ടെന്നും മകൾ പറയുന്നു. ജോസഫ് വീണപ്പോൾ നാട്ടുകാർ കയ്യേറ്റം ചെയ്തതിനെ തുടർന്ന് ബസ് ജീവനക്കാർഓടി രക്ഷപ്പെട്ടു. ജോസഫിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റും. content highlights:Wayanad bus conductor push off father and daughter from bus


from mathrubhumi.latestnews.rssfeed https://ift.tt/2R1TElC
via IFTTT