ന്യൂഡൽഹി: ജെ.എൻ.യുവിൽ വിദ്യാർഥികളേയും അധ്യാപകരേയും മുഖംമൂടി ധരിച്ചെത്തിയ സംഘം അക്രമിച്ചത് ആസൂത്രിതമാണെന്ന് ബലപ്പെടുത്തുന്ന വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത് വന്നു. ജെ.എൻ.യുവിലെ വിദ്യാർഥികൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന വാട്സാപ്പ് ഗ്രൂപ്പ് സന്ദേശങ്ങളാണ് പുറത്തായത്. ഫ്രണ്ട്സ് ഓഫ് ആർഎസ്എസ്എന്ന പേരിലും യൂണിറ്റി എഗൈൻസ്റ്റ് ലെഫ്റ്റ് എന്ന പേരിലുമുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലെ ചാറ്റുകളാണ് പ്രചരിക്കുന്നത്. ജെ.എൻ.യുവിലെ ദേശ വിരുദ്ധരെ ഇല്ലാതാക്കണമെന്നടക്കമുള്ള കാര്യങ്ങൾ ഈ സന്ദേശങ്ങളിലുണ്ട്. ജെഎൻയുവിലേക്കും ഹോസ്റ്റലിലേക്കും എത്താനുള്ള വഴികളും ഇതിൽ പങ്കുവെച്ചിട്ടുണ്ട്. അക്രമം ആസൂത്രിതമാണെന്നും ക്യാമ്പസിന് പുറത്ത് നിന്നുള്ളവർ ആക്രമണത്തിൽ പങ്കാളികളായിട്ടുണ്ടെന്നും നേരത്തെ തന്നെ വിദ്യാർഥി യൂണിയൻ ആരോപിച്ചിരുന്നു. ഇത്തരത്തിൽ പ്രചരിക്കുന്ന വാട്സാപ്പ് ഗ്രൂപ്പുകളിലെ നമ്പറുകളിൽ ബന്ധപ്പെട്ടപ്പോൾ പലരും എബിവിപി പ്രവർത്തകരാണെന്ന് സ്ഥിരീകരിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. Content Highlights:JNU violence-Before mayhem, WhatsApp chatter suggests planning
from mathrubhumi.latestnews.rssfeed https://ift.tt/2Ne3635
via
IFTTT