Breaking

Tuesday, January 7, 2020

സുലൈമാനിയുടെ കബറടക്കം ഇന്ന്‌, വിതുമ്പലടക്കാനാകാതെ ഖമേനി

ടെഹ്റാൻ: തന്റെ രണ്ടാമനെന്ന് ലോകം വിളിച്ച ഖാസിം സുലൈമാനിയെ ജീവനില്ലാതെ മുന്നിലെത്തിച്ചപ്പോൾ വിങ്ങിപ്പൊട്ടുകയായിരുന്നു ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി. മൃതദേഹത്തിനുമുന്നിൽ പ്രാർഥന നടത്തുമ്പോൾ പലപ്പോഴും രാഷ്ട്രനേതാവിന് നിയന്ത്രണംവിട്ടു. വിതുമ്പലടക്കാനാകാതെ തേങ്ങി. തിങ്കളാഴ്ച ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽനടന്ന പ്രാർഥനാച്ചടങ്ങുകൾ ടെലിവിഷനുകൾ തത്സമയം സംപ്രേഷണംചെയ്തിരുന്നു. പൊതുദർശനത്തിനുവെച്ച സുലൈമാനിയുടെ മൃതദേഹത്തിൽ അന്ത്യാഭിവാദ്യമർപ്പിക്കാൻ ലക്ഷക്കണക്കിന് പേരാണെത്തിയത്. 'അമേരിക്കയ്ക്ക് മരണം' എന്നവർ ആർത്തുവിളിക്കുന്നുണ്ടായിരുന്നു. ചൊവ്വാഴ്ച സുലൈമാനിയുടെ ജന്മനാടായ കെർമാനിൽ മൃതദേഹം കബറടക്കും. അതിനുമുമ്പ് ഷിയാ മുസ്ലിങ്ങളുടെ പുണ്യസ്ഥലമായ ഖോമിലേക്ക് കൊണ്ടുപോകും. ഇറാനിൽ ഖമേനി കഴിഞ്ഞാൽ രണ്ടാമത്തെ ശക്തനായ നേതാവെന്നാണ് സുലൈമാനി അറിയപ്പെട്ടിരുന്നത്. ഇറാൻസൈന്യമായ റെവലൂഷണറി ഗാർഡിന്റെ വിദേശത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഖുദ്സ് സേനയുടെ മേധാവിയായിരുന്നു സുലൈമാനി. ഖമേനിക്ക് നേരിട്ടായിരുന്നു സുലൈമാനി വിവരങ്ങൾ ധരിപ്പിച്ചിരുന്നത്. Content Highlights:Qasem Soleimani Iran


from mathrubhumi.latestnews.rssfeed https://ift.tt/2urREKF
via IFTTT