ടെഹ്റാൻ: ആണവായുധങ്ങൾ കൈവശം വെക്കുന്നതിലടക്കമുള്ള നിയന്ത്രണങ്ങൾ ഇനി പാലിക്കില്ലെന്ന് ഇറാൻ. ആണവ സമ്പുഷ്ടീകരണ ശേഷി, സമ്പുഷ്ടീകരണ ശതമാനം, ഉപകരണങ്ങളുടെ അളവ് തുടങ്ങിയ പ്രവർത്തന മേഖലയിലെ ഒരു നിയന്ത്രണവും പാലിക്കില്ലെന്ന് ഇറാൻ മന്ത്രിസഭ അറിയിച്ചു. യുഎസ് വ്യോമാക്രമണത്തിൽ സൈനിക ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ ടെഹ്റാനിൽ ചേർന്ന ഇറാൻ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ജെ.സി.പി.ഒ.എ കരാറിൽ നിന്ന് ഇറാൻ പിൻവാങ്ങും. കരാറിൽ നിന്ന് പിൻവാങ്ങുന്നതിനുള്ള അവസാനഘട്ട നടപടികൾ നടന്നുവരികയാണെന്നും ഇറാൻ അറിയിച്ചു. കരാറിൽ നിന്ന് പിൻവാങ്ങുന്നതോടെ ഇറാന്റെ ആണവ പദ്ധതികൾക്ക് ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളും ഉണ്ടായിരിക്കില്ല. അതേസമയം, അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള സഹകരണം ഇറാൻ തുടരുമെന്നും മന്ത്രിസഭ വ്യക്തമാക്കി. ആണവ പദ്ധതികളുമായുള്ള എല്ലാ നടപടികളും സംയോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ഇറാനിയൻ പ്രസിഡന്റ് ഹസ്സൻ റൂഹാനിയെ മന്ത്രിസഭ ചുമതലപ്പെടുത്തുകയും ചെയ്തു. 2015-ലാണ് ഇറാൻ ആണവ നിയന്ത്രണ കരാറിൽ ഒപ്പുവെച്ചത്. Content Highlights:Iran rolls back nuclear deal commitments
from mathrubhumi.latestnews.rssfeed https://ift.tt/2twde00
via
IFTTT