ലണ്ടൻ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ സിറിയ സന്ദർശിച്ച് പ്രധാനമന്ത്രി ബാഷർ അൽ അസദുമായി കൂടിക്കാഴ്ച നടത്തി. ഇറാൻ അമേരിക്ക സംഘർഷം രൂക്ഷമാകുന്നതിനിടെ അപ്രതീക്ഷിതമായാണ് പുതിൻ ദമാസ്ക്കസിലെത്തിയത്. ദമാസ്കസിലെ സൈനിക താവളത്തിൽ വച്ചാണ് പുതിനും ബാഷർ അസദും തമ്മിൽ കൂടികാഴ്ചനടന്നത്. സിറിയയുടെ സൈനിക കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നാണ് സന്ദർശനത്തെക്കുറിച്ചുള്ള റഷ്യയുടെ ഔദ്യോഗിക വിശദീകരണം.എന്നാൽ ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യമാണ് സിറിയ. സിറിയ സന്ദർശിച്ചു മടങ്ങുമ്പോഴാണ് മേജർ ജനറൽ ഖാസിം സൊലൈമാനി കൊല്ലപ്പെടുന്നതും ഇറാൻ അമേരിക്ക പ്രതിസന്ധി സംഘർഷം. ഈ സാഹചര്യത്തിൽ പുതിന്റെ മിന്നൽ സന്ദർശനം വെറുതെയല്ലെന്നാണ് നയതന്ത്ര വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഇത് രണ്ടാം തവണയാണ് പുതിൻ സിറിയ സന്ദർശിക്കുന്നത്. ഇതിന് മുമ്പ് 2017ലാണ് പുതിൻ അവസാനമായി സിറിയ സന്ദർശിച്ചത്. അന്നും സിറിയയുടെ സൈനികത്താവളത്തിലാണ് പുതിൻ സന്ദർശനം നടത്തിയത്. content Highlight: Vladimir Putin unexpected visit to Syria
from mathrubhumi.latestnews.rssfeed https://ift.tt/2s9rcEM
via
IFTTT