Breaking

Wednesday, January 8, 2020

വിദ്യാര്‍ഥിനിയുടെ കൊലപാതകം: പ്രതി മകളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്ന് അച്ഛന്‍

കൊച്ചി: തൃശ്ശൂർ മലക്കപ്പാറയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പ്ലസ് ടു വിദ്യാർഥിനിയെ സുഹൃത്തായസഫർ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി വിദ്യാർഥിനിയുടെ അച്ഛൻ. മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് മകളെ സഫർ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിലേയ്ക്കു പോയ മകളെപിന്നീട് കാണാതാവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഫർ ആൾ ശരിയല്ലെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും മകൾ തന്നോടു പറഞ്ഞിരുന്നു. സഫറിന്റെ ശല്യം കാരണം താനായിരുന്നു മകളെ സ്കൂളിൽ കൊണ്ടുവിട്ടിരുന്നത്. മകൾ സ്കൂളിന് അകത്തുകയറിയതിനു ശേഷമായിരുന്നു താൻ തിരിച്ചുവരാറെന്നും അദ്ദേഹം പറഞ്ഞു. മകൾ ധൈര്യമുള്ള പെൺകുട്ടിയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച രാത്രിയാണ് കൊച്ചി കലൂർ സ്വദേശിനിയും പ്ലസ് ടു വിദ്യാർഥിനിയുമായ 17കാരിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സഫർ(26) എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചുവെന്ന് സഫർ പോലീസിനോട് വ്യക്തമാക്കിയിരുന്നു. ദേഹമാസകലം കുത്തേറ്റ നിലയിലാണ് വിദ്യാർഥിനിയുടെമൃതദേഹം കണ്ടെത്തിയത്. തന്നെ സഫർ പലവട്ടം ഭീഷണിപ്പെടുത്തിയെന്ന് വീട്ടുകാരോട് പെൺകുട്ടി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പെൺകുട്ടിയുടെ വീട്ടുകാർ സഫറിനെ വിളിച്ച് സംസാരിച്ചു. ഇനിമേലാൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് സഫർ പെൺകുട്ടിയുടെ വീട്ടുകാർക്ക് ഉറപ്പും നൽകിയിരുന്നു. പിന്നീട് സഫർ ഗൾഫിലേക്ക് പോയി. ഇതോടെ വിഷയം അവസാനിച്ചതായി പെൺകുട്ടിയും വീട്ടുകാരും കരുതി. എന്നാൽ ഗൾഫിൽനിന്ന് തിരികെയെത്തിയ ശേഷവും സഫർ പെൺകുട്ടിയെ ശല്യപ്പെടുത്താൻ തുടങ്ങിയെന്നും പെൺകുട്ടിയുടെ അച്ഛൻ പറയുന്നു. ചൊവ്വാഴ്ച സ്കൂൾ സമയം കഴിഞ്ഞും പെൺകുട്ടി വീട്ടിലേക്ക് എത്താത്തതിനെ തുടർന്ന് വൈകിട്ടോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. content highlights:father of kochi native girl who was killed by friend


from mathrubhumi.latestnews.rssfeed https://ift.tt/2N8KH7I
via IFTTT