Breaking

Wednesday, January 8, 2020

മിസൈല്‍ ആക്രമണത്തില്‍ 80 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍

ടെഹ്റാൻ: ഇറാഖിലെ രണ്ട് സൈനിക താവളങ്ങൾക്കു നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ 80 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിയൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 200 ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരെ ഹെലികോപ്റ്ററിൽ സുരക്ഷിത മേഖലകളിലേക്ക് മാറ്റി. അതേ സമയം ഇറാഖിൽ തങ്ങളുടെ താവളങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിലുണ്ടായ നാശനഷ്ടത്തിന്റെ വ്യാപ്തി യുഎസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇറാൻ പുറത്തുവിട്ട കണക്കുകൾ സ്ഥിരീകരിക്കുന്നതാണെങ്കിൽ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കൻ സൈന്യം നേരിടുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നാകുമിത്. ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു ഇറാഖിലെ അൽ അസദ്, ഇർബിൽ എന്നി യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായത്. അൽ അസദ് താവളത്തിന് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. 15 മിസൈലുകളാണ് ഇറാൻ പ്രയോഗിച്ചത്. ജനറൽ മേജർ ഖാസിം സുലൈമാനിയടക്കമുള്ളവരെ വ്യോമാക്രമണത്തിൽ യുഎസ് കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ സൈനിക നടപടി. സ്വയം പ്രതിരോധത്തിന് വേണ്ടി യുഎൻ ചട്ട പ്രകാരമുള്ള നടപടി മാത്രമാണെന്നായിരുന്നു ആക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. എല്ലാം നല്ലതിന്, ഉടൻ ഒരു പ്രഖ്യാപനമുണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപും മറുപടി നൽകിയിട്ടുണ്ട്. Content Highlights:80 killed in Iran missile attacks on U.S. bases in Iraq-Reports


from mathrubhumi.latestnews.rssfeed https://ift.tt/2FwBamu
via IFTTT